Monday, October 12, 2026

നീറ്റ് പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു; പരീക്ഷ ജൂൺ 21 ന്

Date:

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദക്കിയ നീറ്റ്-യുജി പരീക്ഷയുടെ പുതുക്കിയ തീയ്യതികൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ). രാജ്യമെമ്പാടും പരീക്ഷ ജൂൺ 21 ന് നടക്കും. കൂടുതൽ വിവരങ്ങൾക്കും മറ്റുമായി
NTA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ട പോസ്റ്റിൽ, ഏജൻസി പായുന്നു.

പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്ന വാർത്തകൾ അവഗണിക്കണമെന്ന് ഏജൻസി അഭ്യർത്ഥിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളിലും ചാനലുകളിലും നൽകുന്ന വിവരങ്ങൾ മാത്രം വിശ്വസിക്കുക. അനൗദ്യോഗിക ലിങ്കുകൾ അല്ലെങ്കിൽ സന്ദേശങ്ങൾ വഴി പങ്കിടുന്ന ഒരു വിവരവും വിശ്വസിക്കരുതെന്നാണ് നിർദ്ദേശം.

ഏതെങ്കിലും വിദ്യാർത്ഥിക്ക് അവരുടെ പരീക്ഷ, കേന്ദ്രം, അഡ്മിറ്റ് കാർഡ് എന്നിവയെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ വഴി നേരിട്ട് NTA-യുമായി ബന്ധപ്പെടാം. ഇമെയിൽ ഐഡികളും ഹെൽപ്പ്‌ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 
ഇമെയിൽ- neet-ug@nta.ac.in
ഹെൽപ്പ്‌ലൈൻ നമ്പർ- 011-40759000, 011-69227700

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ പ്രതിഷേധത്തിനിടെ യുവതിയെ ആക്രമിച്ച സംഭവം: 4 ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ്

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഇൻഡിഗോ വിമാനത്തിൽ പവർബാങ്ക് പൊട്ടിത്തെറിച്ച് ലഗേജ് കമ്പാർട്ടുമെന്റിൽ തീപ്പിടിച്ചു; വിമാനം ഹൈദരാബാദിൽ ഇറക്കി

ഹൈദരാബാദ് : ഇൻഡിഗോ വിമാനത്തിൽ ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ച ഒരു യാത്രക്കാരന്റെ...