Friday, July 10, 2026

ബംഗാളിൽ മികച്ച പോളിംഗ്; രണ്ടാം ഘട്ട വോട്ടെടുപ്പിൽ 91.41%

Date:

[Photo Courtesy : ECI/X]

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബുധനാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനം 91.41 ആണ്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതേ 142 സീറ്റുകളിൽ രേഖപ്പെടുത്തിയ 80.4 ശതമാനത്തെ മറികടന്നു. അന്തിമ പോളിംഗ് ശതമാനം ഇനിയും ഉയർന്ന് 93 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് കണക്കുകൂട്ടൽ.

പുർബ ബർധമാൻ ജില്ലയിലെ ഓസ്ഗ്രാം മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് – 94.06%. തൊട്ടുപിന്നിൽ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹബ്രയാണ് – 93%. മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂർ മണ്ഡലത്തിൽ വൈകുന്നേരം 5 മണി വരെ 85.51% ആണ് പോളിംഗ്. ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം, പുർബ ബർധമാനിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 92.46%. കൊൽക്കത്ത നോർത്തിൽ, വൈകുന്നേരം 5 മണി വരെ 87.77% പോളിംഗ് രേഖപ്പെടുത്തി.

ഉയർന്ന പോളിംഗ് ശതമാനം ദക്ഷിണ ബംഗാളിൽ മമത ബാനർജിക്ക് തുടർച്ചയായ വിജയം കൊണ്ടുവരുമെന്നാണ് ടിഎംസി കണക്കാക്കുന്നത്. കേന്ദ്ര സേനകളെയും തെരഞ്ഞെടുപ്പ് നിരീക്ഷകരെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ബിജെപി തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നതായും പാർട്ടി ആരോപിച്ചു. അതേ സമയം, ഭരണവിരുദ്ധ വികാരം പോളിംഗിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍ ; മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ന് നടന്ന ചര്‍ച്ച ഫലം കണ്ടില്ല

കൊച്ചി : ഇൻഫോപാർക്കിലെ കോറോ ഹെല്‍ത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ വിഷയത്തിൽ തൊഴില്‍മന്ത്രി...

പശ്ചിമേഷ്യയിൽ സമാധാനത്തിന് മുന്നിട്ടിറങ്ങാൻ ഖത്തർ ; ചർച്ചകളാണ് ഏക പോംവഴിയെന്നും വിലയിരുത്തൽ

ലണ്ടൻ: പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെ ആഗോള തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്രവും ചർച്ചകളും...