Tuesday, September 29, 2026

‘എക്‌സിറ്റ് പോള്‍ അവസാന വാക്കല്ല’; ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ബിനോയ് വിശ്വം

Date:

എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിന് ഇപ്പോഴും ശുഭപ്രതീക്ഷയുണ്ട്. പണ്ടും എക്‌സിറ്റ്‌പോള്‍ ഇത്തരം കഥകള്‍ പറഞ്ഞതാണ്. കഥകളൊക്കെ കഥകളാണ്. എക്‌സിറ്റ് പോളുകള്‍ ആരുടെ പ്രതീക്ഷ എന്ന ചോദ്യം ഉണ്ട്. ആര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ് അത് എന്നതും വ്യക്തമാണ്. ഈ പ്രതീക്ഷിക്കുന്നവരെല്ലാം ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ കാഴ്ചയുള്ളവരാണ്. ആ കണ്ണടയാണ് അവരുടെയൊക്കെ കാഴ്ചയ്ക്ക് അടിസ്ഥാനം. ജനങ്ങളുടെ കാഴ്ചയാണ് പ്രധാനം – ആത്മവിശ്വാസം പോരാതെ ബിനോയ് വിശ്വം വ്യക്തമാക്കി.

കേരളത്തില്‍ തുടർ ഭരണസാദ്ധ്യതയില്ലെന്നും യുഡിഎഫിന്റെ തിരിച്ചുവരവാണ് എക്‌സിറ്റ് പോള്‍  പ്രവചിക്കുന്നത്. 70 മുതല്‍ 90 സീറ്റുകള്‍ വരെ പല എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു. . എല്‍ഡിഎഫ് എഴുപത് സീറ്റുകളിലേക്ക് എത്തില്ലെന്നാണ് സര്‍വേകള്‍ വിലയിരുത്തുന്നത്. ആക്‌സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രവചിച്ചിരിക്കുന്നത്. എണ്‍പത് മുതല്‍ തൊണ്ണൂറ് സീറ്റ് വരെ. എന്‍ഡിഎ നാല് സീറ്റുവരെ നേടുമെന്നും പ്രവചനമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...