Sunday, October 4, 2026

വർഷത്തിൽ 3 LPG ഗ്യാസ് സിലിണ്ടർ സൗജന്യം, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാർക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചു; പദ്ധതികൾക്ക് വാര്‍ഷിക ബജറ്റ് 10,000 കോടി

Date:

ചെന്നൈ : തമിഴ്‌നാട്ടില്‍ വാര്‍ഷിക ബജറ്റ് 10,000 കോടി വരുന്ന സൗജന്യ പദ്ധതി പ്രഖ്യാപനങ്ങളുമായി സി ജോസഫ് വിജയ് സര്‍ക്കാര്‍. വര്‍ഷത്തില്‍ മൂന്ന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നതാണ് ഒരു പ്രഖ്യാപനം. ‘അന്നപൂര്‍ണി സൂപ്പര്‍ 6’ പദ്ധതിയുടെ ഭാഗമാണിത്. സംസ്ഥാനത്തെ 1.30 കോടിയിലധികം കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ യാത്രക്കാര്‍ക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ചതാണ് മറ്റൊരു പ്രഖ്യാപനം. യാത്രാ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ‘വെട്രി പയണം’ എന്നാണ് പദ്ധതിയുടെ പേര്. യാത്രാ പദ്ധതി വിപുലീകരിച്ചതോടെ മെട്രോപൊളിറ്റന്‍-നഗര കേന്ദ്രങ്ങളില്‍ സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസ്, ഡീലക്‌സ് സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ഓര്‍ഡിനറി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും.

ആദ്യ പദ്ധതിയായ ‘അന്നപൂര്‍ണി സൂപ്പര്‍ 6’ ന് ഏകദേശം നാലായിരം കോടി രൂപ വാര്‍ഷിക ബജറ്റ് ചെലവ് പ്രതീക്ഷിക്കുമ്പോൾ, ‘വെട്രി പയണം’ എന്ന സൗജന്യ യാത്രാ പദ്ധതിക്ക് പ്രതിവര്‍ഷം ആറായിരം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടാം തീയതി പദ്ധതികള്‍ നടപ്പിലാകും.

അതേസമയം, പരന്തൂരില്‍ ഡിഎംകെ സര്‍ക്കാർ പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് പദ്ധതി   ടിവികെ സർക്കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചതായും വിജയ് അറിയിച്ചു. കര്‍ഷകരുടെയടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ജനങ്ങള്‍ക്ക് എതിര്‍പ്പില്ലാത്ത മറ്റൊരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കുമെന്നും വിജയ് വ്യക്തമാക്കി. വിദഗ്ധ സംഘങ്ങള്‍ വിമാനത്താവളത്തിനായുള്ള സാദ്ധ്യതകള്‍ വിശദമായി പരിശോധിക്കും. ഇതിന് ശേഷമായിരിക്കും സ്ഥലം തീരുമാനിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി വേണ്ടെന്നുവെയ്ക്കുന്നതോടെ വലിയൊരു വിഭാഗം ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത്  തടയാനും പ്രദേശത്തെ കൃഷിഭൂമി സംരക്ഷിക്കാന്‍ കഴിയുമെന്നും വിജയ് പറഞ്ഞു. വിമാനത്താവളത്തിനായി ജനസാന്ദ്രതയുള്ള പ്രദേശം തെരഞ്ഞെടുത്ത ഡിഎംകെ സർക്കാരിനെ വിജയ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...