Wednesday, October 14, 2026

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

Date:

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മിഷൻ. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയിൽ നടപടി. 
പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അദ്ധ്യക്ഷന്‍ എം. ഷാജര്‍ പറഞ്ഞു. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്.

നേരത്തേ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ നൽകിയ പരാതിക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നില്ല. പകരം കേസ് 27-ലേക്ക് മാറ്റുകയാണ്  ചെയ്തത്. ഹണി റോസിന് പുറമെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. തനിക്കെതിരായ കേസ് സ്വയം വാദിക്കുമെന്ന് അന്ന് രാഹുല്‍ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ചെറുവയൽ രാമൻ അന്തരിച്ചു; നഷ്ടമായത് കേരളത്തിൻ്റെ നെല്ലച്ഛനെ

കോഴിക്കോട് : കേരളത്തിൻ്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകൻ, നെല്ലച്ഛൻ എന്നറിയപ്പെടുന്ന ചെറുവയല്‍...

‘ജന്തർ മന്ദർ തിരിച്ചു പിടിക്കും’: ഡൽഹിയെ കോരിത്തരിപ്പിച്ച് എസ്എഫ്ഐ – ഡിവൈഎഫ്ഐ മാ‍‌ർച്ച്

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധ ചൂടിലെരിഞ്ഞ് രാജ്യ...

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...