Monday, November 2, 2026

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Date:

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരായ സുജിത് കുമാർ, അരുൺ എന്നിവരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസം മുൻപ് തലസ്ഥാനത്ത് ബിജെപി – കോൺഗ്രസ് അനുഭാവികൾ തമ്മിലുണ്ടായ  സംഘർഷങ്ങൾക്ക് പിന്നാലെയാണ് ബിജെപി ആസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായത്. സെപ്റ്റംബർ അവസാന വാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതോടെയായിരുന്നു സംഘർഷത്തിന് തുടക്കം. ഇതിന് പിന്നാലെ തിരുവനന്തപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബിജെപി പ്രവർത്തകർ ആക്രമണം നടത്തിയിരുന്നു. ഈ കേസിൽ ഏതാനും ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രാത്രി വൈകി ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബിയർ കുപ്പികൾ എറിഞ്ഞത്. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.

സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കൃത്യം നടത്താൻ പ്രതികൾ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സുജിത് കുമാറിലേക്കും അരുണിലേക്കും വഴിതുറന്നത്. ഇവരെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Share post:

Popular

More like this
Related

‘കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ല’; ഹൈക്കോടതി ഉത്തരവ് തള്ളി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വർദ്ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. പെന്‍ഷന്‍ പരിഷ്‌ക്കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ്...

ഗുരുവായൂരിലെ അരങ്ങേറ്റം ഇനി ചെലവേറ്റും; ഓഡിറ്റോറിയം വാടക മണിക്കൂറിന് 11,800 രൂപയായി ഉയർത്തി

ഗുരുവായൂര്‍ : ഗുരുവായൂരിൽ അരങ്ങേറ്റം മോഹിച്ചെത്തുന്ന കലാകാരന്മാർക്ക് ഇനി പരിപാടിയുടെ ചെലവേറും....

‘കോടതി പറഞ്ഞിട്ടും പരീക്ഷയെഴുതാന്‍ അനുവദിക്കുന്നില്ല’; സിസ തോമസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്

കൊച്ചി : സസ്പെന്‍ഷനിലുള്ള വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നടപടിക്കെതിരെ...