Tuesday, August 11, 2026

ബിഹാർ വോട്ടർ പട്ടിക : ഒറ്റ വീട്ടിൽ 240 പേർ ; ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന്‌ സുപ്രീം കോടതി

Date:

ന്യൂഡൽഹി : തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ബിഹാറിൽ വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധന (എസ്‌ഐആർ) നടത്തുന്നത്‌ സദുദ്ദേശ്യത്തോടെയല്ലെന്ന്‌ ഹർജിക്കാർ സുപ്രീംകോടതിയിൽ. ആഗസ്‌ത്‌ ഒന്നിന്‌ പ്രസിദ്ധീകരിച്ച കരട്‌ പട്ടികയിൽ സർവ്വത്ര പ്രശ്‌നമാണെന്നും ഒറ്റ വീട്ടിൽ 240 പേരെവരെ ചേർത്തിട്ടുണ്ടെന്നും പ്രധാന ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനെ (എഡിആർ) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്ന്‌ കേസ്‌ കേട്ട ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവർ പറഞ്ഞു.

നോട്ടീസ്‌ നൽകാതെ 65 ലക്ഷം പേരെ കരട്‌ പട്ടികയിൽനിന്ന്‌ നീക്കംചെയ്യാൻ കമ്മീഷന് അധികാരമില്ലെന്ന് പ്രശാന്ത് ഭൂഷൺ വാദിച്ചു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 21 (3) പ്രകാരം എസ്‌ഐആർ വ്യവസ്ഥ ചെയ്യുന്നില്ലെന്നും ചരിത്രത്തിലാദ്യമായി കമ്മീഷൻ സ്വന്തം ചട്ടങ്ങൾ ലംഘിക്കുകയാണെന്നും അഭിഷേക് മനു സിങ്‌വി വാദിച്ചു. പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ ബിഹാറിലെ അഞ്ചുശതമാനം ജനങ്ങൾക്കുപോലുമില്ല. 60 ശതമാനം പേരും കൈവശംവയ്ക്കുന്ന ആധാർ അംഗീകരിക്കുന്നില്ലെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...