Monday, July 27, 2026

ഇരട്ടപ്രഹരം! ; ഇന്ധന വില ലിറ്ററിന് 4-5 രൂപ വരെയും ഗാർഹിക എൽപിജി വില സിലിണ്ടറിന് 40-50 രൂപ വരെയും കൂടുമെന്ന് റിപ്പോർട്ട്

Date:

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെ മറ്റൊരു ഇരട്ട പ്രഹരം കൂടി ജനങ്ങൾക്കുമേൽ വരുന്നു. പെട്രോൾ – ഡീസൽ വില വർദ്ധിപ്പിക്കുന്നതിന് പുറമെ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയും കൂട്ടിയേയ്ക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പെട്രോൾ, ഡീസൽ വില ലിറ്ററിന് ഏകദേശം 4–5 രൂപ വരെ വർദ്ധിപ്പിക്കാനാണ് സാദ്ധ്യത. ഗാർഹിക എൽപിജി സിലിണ്ടറുകൾക്കാകട്ടെ, ഏകദേശം 40–50 രൂപ വരെ കൂടിയേക്കും. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ നിരക്ക് വർദ്ധനവ് പ്രാവർത്തികമാക്കാനാണ് സാദ്ധ്യത. അന്തിമ തീരുമാനമായിട്ടില്ല.

പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ സമീപകാല കുതിച്ചുചാട്ടമാണ് വിലവർദ്ധനവിന് കാരണമായി പറയുന്നത്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധന എണ്ണ വിപണന കമ്പനികളുടെ സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ചില്ലറ വിൽപ്പന വിലകൾ പരിധിയിൽ നിലനിർത്തുന്നത് നഷ്ടം വർദ്ധിപ്പിക്കുന്നുവെന്നുമാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വിദ്യാർത്ഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശത്തിൽ ടി.ജി.മോഹൻദാസിനെതിരെ അന്വേഷണത്തിന് നിർദ്ദേശം

തിരുവനന്തപുരം : ഡൽഹി ജന്തർ മന്ദറിൽ സമരം ചെയത വിദ്യാർത്ഥികളെ വെടിവെച്ച്...

പണമില്ല, പ്രതിസന്ധി രൂക്ഷം; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിർദ്ദേശം നൽകി ധനവകുപ്പ്

തിരുവനന്തപുരം :സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് നിര്‍ദ്ദേശം നൽകി...

മയക്കുമരുന്ന് സാമ്പത്തിക ഇടപാട് : അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപികയും സർവ്വീസിൽ നിന്ന് പുറത്ത്

കോഴിക്കോട് : മയക്കു മരുന്ന് സാമ്പത്തിക ഇടപാടുകളിൽ അറസ്റ്റിലായ രണ്ടാമത്തെ അദ്ധ്യാപകയും...

പെല്ലറ്റ് ഗൺ പ്രയോഗം : സിജെപി പ്രതിഷേധക്കാർക്ക് നേരെയുള്ള പോലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

•ന്യൂഡൽഹി : ജന്തർ മന്ദറിലെ സിജെപി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ...