Thursday, August 20, 2026

നിർമ്മാണത്തിലിരുന്ന പാലം തകർന്നു ; 6 തൊഴിലാളികൾ മരിച്ചു, നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു

Date:

(Photo courtesy : X)

ലഖ്‌നൗ : ഉത്തർ പ്രദേശിലെ ഹാമിർപൂരിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്ന് വീണ് ആറ് തൊഴിലാളികൾ മരിച്ചു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ബെത്വ നദിക്ക് കുറുകെ നിർമ്മാണം പുരോഗമിക്കുന്ന പാലമാണ് തകർന്ന് വീണത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
പ്രാദേശിക അധികാരികളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുന്നതിനായി വൻതോതിലുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതുകൊണ്ട് തന്നെ മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.

Share post:

Popular

More like this
Related

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം : ജാൻമണി അറസ്റ്റിൽ ; നടപടി മഹിളാ മോർച്ചയുടെ പരാതിയിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി...

ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട അസംബന്ധമായ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി മുഹമ്മദ് റിയാസ്

കോഴിക്കോട് : സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്...