Tuesday, September 22, 2026

ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

Date:

ദ്യൂഡൽഹി :  ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർ‌എസ്‌എസ്) പ്രമുഖ പ്രവർത്തകനുമായ 67 കാരനായ രാധാകൃഷ്ണൻ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മഹാരാഷ്ട്ര ഗവർണറായിരുന്നു. വിജയത്തെ തുടർന്ന്  വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര ഗവർണർ സ്ഥാനം അദ്ദേഹം രാജിവെച്ചത്. പുതിയ നിയമനം ഉണ്ടാകുന്നതുവരെ ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രതിന് മഹാരാഷ്ട്രയുടെ അധിക ചുമതല പ്രസിഡന്റ് മുർമു നൽകി. കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ എംപിയായും രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയായിരുന്നു രാധാകൃഷ്ണൻ്റെ വിജയം.

ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായത്.

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...