Tuesday, September 22, 2026

മണിപ്പുരിൽ സംഘർഷം രൂക്ഷം; ഇന്റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി

Date:

ഇംഫാൽ: മണിപ്പുരിൽ കുക്കി–മെയ്തെയ് വംശജർ തമ്മിൽ ഒരു വർഷത്തോളമായി തുടരുന്ന സംഘർഷം വീണ്ടും രൂക്ഷമാകുകയാണ്. കഴിഞ്ഞ ആഴ്ച നടന്ന സംഘർഷത്തിൽ മാത്രം 11 പേരാണ് കൊല്ലപ്പെട്ടു.

സംഘർഷം രൂക്ഷമായതിനെ തുടർന്ന് മണിപ്പുരിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ആഭ്യന്തര വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്നു മുതൽ സെപ്റ്റംബർ 15 വൈകിട്ട്
മൂന്നു വരെയാണ് സേവനം നിർത്തിവയ്ക്കുക എന്ന് സർ‌ക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

മണിപ്പുരിൽ വ്യാഴാഴ്ച വരെ സ്കൂളുകൾ തുറന്നു പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. സംസ്ഥാനത്തെ സംഘർഷഭരിതമായ അവസ്ഥ കണക്കിലെടുത്ത് കഴിഞ്ഞ ശനിയാഴ്ച മുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ചൊവ്വാഴ്ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...