Tuesday, September 22, 2026

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമെന്ന് സിപിഎം

Date:

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നതായി പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്.

തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മാസം 20 നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാ​ഗത്തിലാണ് ചികിത്സ. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...