Tuesday, September 22, 2026

ക്യാൻസർ മരുന്നുകളുടെ ജി എസ് ടി നിരക്ക് കുറച്ചു; വില കുറയും

Date:

ന്യൂഡൽഹി : ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. തിങ്കളാഴ്ച നടന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി നിർമല സീതാരാമൻ ആണ് ഇക്കാര്യം അറിയിച്ചത്. ഹെൽത്ത് ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിലും നവംബറിൽ ചേരുന്ന ജി എസ് ടി കൗൺസിൽ യോഗത്തിൽ തീരുമാനം ഉണ്ടാവുമെന്നും, ഇത് സംബന്ധിച്ച് പരിശോധന നടത്തുന്നതിനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നിലവിൽ 18% ആണ് ഇൻഷുറൻസ് പ്രീമിയത്തിന് ജി.എസ്.ടി. 2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ 23 ന് പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ നിർമ്മല സീതാരാമൻ കാൻസർ മരുന്നുകളായ ട്രസ്തുസുമാബ് ഡെറക്‌സ്റ്റേക്കൻ, ഒസിമെർട്ടിനിബ്, ദുർവാലുമാബ് എന്നിവയെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചില ലഘു ഭക്ഷണങ്ങളുടെയും ജിഎസ്ടിയിൽ കുറവ് വരുത്തിയതായി അറിയിച്ചു.

കേന്ദ്ര സംസ്ഥാന സർവകലാശാലകൾക്കുള്ള ജി എസ് ടി ഒഴിവാക്കി. ഷെയറിങ് അടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഹെലികോപ്ടറുകളുടെ ജിഎസ്ടി 5% ആയിരിക്കും. ഓൺലൈൻ ഗെയിമിങ് വഴിയുള്ള വരുമാനത്തിൽ 412 ശതമാനം വർദ്ധിച്ച് 6909 കോടി ആയതായും ധനമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...