Thursday, November 12, 2026

എല്‍പിഎസ്ടി സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ, വളര്‍മതിക്ക് പകരം നിരാഹാരവുമായി ജയകൃഷ്ണന്‍

Date:

തിരുവനന്തപുരം : പോലീസ് പൊളിച്ചു നീക്കിയ സെക്രട്ടേറിയറ്റിന് മുന്നിലെ, എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികളുടെ സമരപ്പന്തല്‍ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ. പുന:സ്ഥാപിച്ച സമരപ്പന്തലില്‍ റാങ്ക് ഹോള്‍ഡര്‍മാര്‍ നിരാഹാര സമരം ആരംഭിച്ചു. വളര്‍മതിയെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന്, ഉദ്യോഗാര്‍ത്ഥിയായ ജയകൃഷ്ണനാണ് നിരാഹാര സമരം തുടങ്ങിയത്. സമരപ്പന്തല്‍ പുന:സ്ഥാപിക്കുന്നിടത്തേക്ക്  പോലീസ് എത്തിയെങ്കിലും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അവരെ തടയുകയായിരുന്നു

10 മുതല്‍ 15 വരെയുള്ള റാങ്ക് ഹോള്‍ഡര്‍മാരാണ് സമരം തുടരുന്നത്. സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍  പന്തലിലേക്ക് എത്തിയിരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം നേതാക്കളായ സി എസ് സുജാത, പി കെ ബിജു എന്നിവരും സമരപ്പന്തലിലെത്തി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നറിയിച്ചിട്ടുണ്ട്.

ഇന്നുമുതല്‍ സമരപ്പന്തലില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധിക്കും. വളര്‍മതി തിരിച്ചെത്തുന്നതുവരെ സമരപ്പന്തലില്‍ തുടരുമെന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പോലീസ് പറയുന്നു.

Share post:

Popular

More like this
Related

‘ഇനിയും അരിശം തീർന്നില്ലേ?’- കാലടിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സർവ്വകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവ്വകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ വിമർശനങ്ങളുമായി ഹൈക്കോടതി. കുട്ടികളെ...

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടി പറഞ്ഞും കഴിഞ്ഞ സർക്കാരിനെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി വാങ്ങാന്‍ ജിഎന്‍എയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി...

രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം; ആർ. ശ്രീലേഖ നേരിട്ട് ഹാജരാകണമെന്ന് കോടതി

കൊല്ലം : ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം...