Sunday, November 1, 2026

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഐസൻകോട്ട് ; അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർക്കാൻ നീക്കം

Date:

ടെൽ അവീവ് : ഇസ്രയേലിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷ നേതാവും യാഷാർ പാർട്ടി അദ്ധ്യക്ഷനുമായ ഗാഡി ഐസൻകോട്ട്. ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ
അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർത്ത് സർക്കാർ രൂപീകരിക്കാനുള്ള  ശ്രമതിലാണ് ഐസൻകോട്ട്. അതിനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചുകഴിഞ്ഞു.

ഇതിനായി, പുതിയ സർക്കാർ രൂപവത്കരിക്കാൻ തന്നോടൊപ്പം ചേരാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ കക്ഷികൾക്കായി ചില കർശന നിബന്ധനകളും ഐസൻകോട്ട് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്രയേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുക, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുക, എല്ലാ ഇസ്രയേലികൾക്കും സാർവത്രിക സൈനിക സേവനം നടപ്പിലാക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നിബന്ധനകൾ. ഇതിനുപുറമെ, 2023 ഒക്ടോബർ ഏഴിനുണ്ടായ സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മീഷൻ രൂപീകരിക്കുമെന്നും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായ വിവാദപരമായ ജുഡീഷ്യൽ പരിഷ്ക്കാരങ്ങൾ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്റായ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. എന്നാൽ, പുതിയ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സഖ്യത്തിന് 53 സീറ്റുകൾ മാത്രമെ നേടാനായുള്ളൂ. മറുവശത്ത് നെതന്യാഹുവിനെ എതിർക്കുന്ന കക്ഷികൾക്ക് ആകെ 67 സീറ്റുകളുണ്ട്. ഇതിൽ സയണിസ്റ്റ് പ്രതിപക്ഷ പാർട്ടികളുടെ 48 സീറ്റുകൾ കഴിഞ്ഞാൽ ബാക്കി വരുന്ന 19 സീറ്റുകൾ പ്രമുഖ അറബ് പാർട്ടികളുടെതാണ്, ജോയിന്റ് ലിസ്റ്റിന് 11 സീറ്റുകളും റാം പാർട്ടിക്ക്  8 സീറ്റുകളും.

സയണിസ്റ്റ് പ്രതിപക്ഷത്തിന് മാത്രം കേവലഭൂരിപക്ഷം തികയ്ക്കാൻ കഴിയില്ലെന്നിരിക്കെ, അറബ് പാർട്ടികളുടെ നിലപാട് ഇസ്രയേലിൽ പുതിയ സർക്കാരുണ്ടാക്കുന്നതിൽ നിർണ്ണയകമാണ്. അതേസമയം തന്നെ, ഐസൻകോട്ടിന്റെ ആഹ്വാനത്തോട് അറബ് പാർട്ടികൾ അനുകൂലമായാണ് പ്രതികരിച്ചതെന്നത് ശ്രദ്ധേയം. നെതന്യാഹു സർക്കാരിനെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ സിയോണിസ്റ്റ് പ്രതിപക്ഷത്തെ പുറത്തുനിന്ന് പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്ന് ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെ മുതിർന്ന നേതാവായ അഹമ്മദ് തിബി വ്യക്തമാക്കി. അതേസമയം, പുതിയ സർക്കാരിന്റെ ഭാഗമാകാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

അറബ് പാർട്ടികളുടെ 19 സീറ്റുകൾക്ക് പുറമെ, അൾട്രാ ഒർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട യുണൈറ്റഡ് തോറ ജൂഡായിസം (UTJ-ഏഴ് സീറ്റുകൾ) പാർട്ടിയും ഐസൻകോട്ട് നയിക്കുന്ന ന്യൂനപക്ഷ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകുന്ന കാര്യം സജീവമായി പരിഗണിക്കുന്നു.

പുതിയ സർക്കാർ രൂപീകരണ ചർച്ചകൾക്കായി ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ബുധനാഴ്ചമുതൽ വിവിധ പാർട്ടി പ്രതിനിധികളുമായി കൂടിക്കാഴ്ച ആരംഭിക്കും. ഈ ചർച്ചകൾക്ക് ശേഷം ഏറ്റവും കൂടുതൽ അംഗങ്ങളുടെ ശുപാർശ ലഭിക്കുന്ന നേതാവിനായിരിക്കും ആദ്യഘട്ടത്തിൽ സർക്കാർ രൂപവത്കരിക്കാൻ പ്രസിഡന്റ് 28 ദിവസത്തെ സമയം അനുവദിക്കുക.

Share post:

Popular

More like this
Related

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം...

‘ചലോ ഡൽഹി’ ; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്, പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായുള്ള...