Sunday, November 1, 2026

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

Date:

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം, യശ്വന്ത്പുരിലേക്ക് നീട്ടി കൊണ്ടുള്ള ഉത്തരവ് റെയിൽവെ പുറത്തിറക്കി. വന്ദേഭാരത് എക്സ്പ്രസുകളിൽ നഷ്ടത്തിലോടുന്നതാണ് മംഗളൂരു-മഡ്ഗാവ് ട്രെയിൻ. ഞായറാഴ്ച ഒഴികെ ശരാശരി 30-40% യാത്രക്കാർ മാത്രമെ ഈ വന്ദേഭാരതിൽ കയറുന്നുള്ളൂ.

വണ്ടി കോഴിക്കോട്ടേക്ക് നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും അതുണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. നീട്ടുമെന്ന് ബി.ജെ.പി. നേതാവ് പി.കെ.കൃഷ്ണദാസ് മുൻപ് അറിയിച്ചിരുന്നു. എം.പി.മാരായ എം.കെ.രാഘവൻ, കെ.സുധാകരൻ, സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു. ഉത്തരമലബാറിലെ നാലു ജില്ലകളിൽ നിന്നുള്ള യാത്രാവരുമാനവും ടൂറിസ്റ്റ് പാക്കേജ് വഴി യാത്രക്കാർ കയറുമെന്നും ചൂണ്ടിക്കാട്ടപ്പെട്ടതാണ്. എന്നാൽ പരിഗണന ലഭിച്ചില്ല.

മംഗളൂരു ജങ്‌ഷൻ വഴി ബംഗളൂരുവിലേക്ക് ഉള്ള യാത്രക്കാർക്ക് പകൽ വന്ദേഭാരത് ഗുണം ചെയ്യും. മഡ്‌ഗാവ്-യശ്വന്ത്പുർ വന്ദേഭാരത് (26656) രാവിലെ 8.20-ന് ഗോവയിൽനിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50-ന് മംഗളൂരു ജങ്‌ഷനിലെത്തും. വൈകിട്ട് 6.43-ന് യശ്വന്ത്പൂരിലെത്തും. മംഗളൂരുവിനും യശ്വന്ത്പുരിനും ഇടയിൽ അഞ്ച് സ്റ്റേഷനുകളിൽ നിർത്തും.

യശ്വന്ത്പുരിൽനിന്ന് (26655) രാവിലെ 7.35-ന് പുറപ്പെടും. വൈകിട്ട് 3.05-ന് മംഗളൂരു ജങ്‌ഷനിലും രാത്രി 8.55-ന് ഗോവയിലുമെത്തും. മൂകാംബിക റോഡ് (ബൈന്ദൂർ), മുരുഡേശ്വർ ഉൾപ്പെടെ സ്റ്റോപ്പുണ്ട്. ആഴ്ചയിൽ ആറുദിവസമാണ് സർവ്വീസ്.

Share post:

Popular

More like this
Related

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം...

‘ചലോ ഡൽഹി’ ; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്, പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായുള്ള...

ഗുരുവായൂരില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബർ ഒന്ന്, ഞായറാഴ്ച മുതല്‍ ദിവസവും...