Monday, September 21, 2026

എലോൺ മസ്ക് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് ;’അമേരിക്ക പാർട്ടി’ രൂപീകരിച്ചു

Date:

വാഷിംങ്ടൺ: എലോൺ മസ്‌ക് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ‘ അമേരിക്ക പാർട്ടി’ രൂപീകരിച്ചതായി മസ്‌ക് അറിയിച്ചു. ശനിയാഴ്ച തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ ‘അമേരിക്ക പാർട്ടി’ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി എലോൺ മസ്‌ക് പ്രഖ്യാപിച്ചു.

“ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് അമേരിക്ക പാർട്ടി രൂപീകരിച്ചിരിക്കുന്നത്.” മസ്‌ക് എഴുതി, അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമർശിച്ചുകൊണ്ട്, ഒരു പുതിയ രാഷ്ട്രീയ ബദലിനായുള്ള 2-ൽ 1 എന്ന അനുപാതത്തിലുള്ള പൊതുജനാഭിലാഷം ആ വോട്ടെടുപ്പിൽ പ്രകടമായിരുന്നുവെന്ന് മസ്ക്ക് അവകാശപ്പെടുന്നു

ജൂലൈ 4 ന് നടന്ന യുഎസ് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ മസ്‌ക് തന്റെ പ്ലാറ്റ്‌ഫോം എക്‌സിൽ ഒരു പോൾ പോസ്റ്റ് ചെയ്ത് അനുയായികളോട് അഭിപ്രായം തേടിയിരുന്നു – രണ്ട് പാർട്ടി (ചിലർ ഏകകക്ഷി എന്ന് പറയും) സംവിധാനത്തിൽ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാൻ സ്വാതന്ത്ര്യദിനം തികഞ്ഞ സമയമാണ്! നമ്മൾ അമേരിക്ക പാർട്ടി സൃഷ്ടിക്കണോ?” –  മസ്ക് അഭിപ്രായ സർവ്വെക്കായി മുന്നോട്ട് വെച്ച കുറിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...