Sunday, July 12, 2026

പ്രിയ ഗായികക്ക് വിട; ജാനകിയമ്മയ്ക്ക് സ്മരണാഞ്ജലികൾ അർപ്പിച്ച് ചലച്ചിത്ര-രാഷ്ട്രീയ ലോകം

Date:

ശനിയാഴ്ച അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിക്ക് സ്മരണാജ്ജലികൾ അർപ്പിച്ച് ചലചിത്ര ലോകം. പ്രിയ ഗായികയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, നടന്മാരായ രജനീകാന്ത്, കമൽഹാസൻ, ചിരഞ്ജീവി എന്നിവർ അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.

“ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റെ അതുല്യമായ ശബ്ദത്തിലൂടെ ഒന്നിലധികം തലമുറകളുടെ ഹൃദയം കീഴടക്കിയ ഇതിഹാസ പിന്നണി ഗായിക ശ്രീമതി എസ് ജാനകിയുടെ വിയോഗം അതിയായ ദു:ഖമേകുന്നു” എന്ന് വിജയ് തന്റെ എക്സ് പോസ്റ്റിൽ എഴുതി.

“അവരുടെ വിയോഗം ഇന്ത്യൻ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഃഖിതരായ അവരുടെ കുടുംബത്തിനും, സിനിമാ സമൂഹത്തിനും, സംഗീത കലാകാരന്മാർക്കും, ലോകമെമ്പാടുമുള്ള ആരാധകർക്കും എന്റെ അഗാധമായ അനുശോചനവും സഹതാപവും അറിയിക്കുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”

“തേൻ പോലുള്ള മധുരമുള്ള ശബ്ദത്താൽ തലമുറകളെ ആനന്ദിപ്പിച്ച അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ (sic)” എന്ന് രജനീകാന്തിന്റെ എക്സ് പോസ്റ്റിൽ എഴുതിയിരിക്കുന്നു.

ആ ഗാനം എന്നെന്നും മുഴങ്ങിക്കേൾക്കും. അമ്മേ, ആ സ്നേഹം ഞാൻ എവിടെയാണ് തേടേണ്ടത്? പലർക്കും താങ്ങാനാവാത്ത ഒരു ദുഃഖമുണ്ട്. അവർക്കെല്ലാവർക്കും എന്റെ അഗാധമായ അനുശോചനം (sic)” എന്ന് കമൽ ഹാസൻ തന്റെ എക്സ് പോസ്റ്റിൽ എഴുതി.

ജനകമ്മ ഗാരുവിന്റെ വിയോഗവാർത്ത എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. എന്റെ സിനിമാ യാത്രയിൽ, മറക്കാനാവാത്ത എണ്ണമറ്റ ഗാനങ്ങൾക്ക് അവർ തന്റെ സമാനതകളില്ലാത്ത ശബ്ദം നൽകി. സ്‌ക്രീനിൽ ഞങ്ങൾ ജീവൻ നൽകിയ നിരവധി വികാരങ്ങൾക്ക് ജീവൻ നൽകിയത് അവരുടെ ശബ്ദമായിരുന്നു (sic).” എന്ന് ചിരഞ്ജീവി തന്റെ X പോസ്റ്റിൽ എഴുതി, ജാനകിയുടെ സംഗീത യാത്രയെ പ്രശംസിച്ചുകൊണ്ട് താരം പറഞ്ഞു, “ജനകമ്മ ഗാരു… നിങ്ങളുടെ ശബ്ദം അനശ്വരമാണ്. ഓം ശാന്തി (sic).”

“ദക്ഷിണേന്ത്യയുടെ ഇതിഹാസ ഗായികയും വാനമ്പാടിയുമായ എസ്. ജാനകി അമ്മയുടെ വിയോഗത്തിൽ അഗാധമായ ദു:ഖം. അവരുടെ ആത്മാർത്ഥമായ ശബ്ദവും വൈകാരിക ആഴവും മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തെ രൂപപ്പെടുത്തി. അവർ നമ്മെ വിട്ടുപോയെങ്കിലും, അവരുടെ ആയിരക്കണക്കിന് കാലാതീതമായ ഗാനങ്ങൾ എന്നെന്നും നിലനിൽക്കും. അവരുടെ കുടുംബത്തിനും ദശലക്ഷക്കണക്കിന് ആരാധകർക്കും ഹൃദയംഗമമായ അനുശോചനം. നിത്യശാന്തി നേരുന്നു.”- കേരള മുഖ്യമന്ത്രി വി ഡി സതീശൻ തൻ്റെ എക്സ്പോസ്റ്റിൽ കുറിച്ച വാക്കുകൾ.

കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ പ്രിയ ഗായികയെ അനുസ്‌മരിച്ചതിങ്ങനെ-
“എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സിനിമയിലും സംഗീതത്തിലും ശ്രദ്ധേയമായ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. അവർ മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നതായിരിക്കാം, പക്ഷേ അവരുടെ ശബ്ദം ഓരോ മലയാളി ഹൃദയത്തിലും ഒരു വാസസ്ഥലം കണ്ടെത്തി. ഓരോ ഗാനത്തിലൂടെയും അവർ നമ്മുടെ ആഴത്തിലുള്ള വികാരങ്ങൾക്ക് ആവിഷ്കാരം നൽകി, നമ്മുടെ ഓർമ്മകളുടെയും ജീവിതത്തിന്റെയും ഭാഗമായി.”

അവരുടെ സംഗീതം തലമുറകളിലൂടെ പ്രതിധ്വനിക്കുന്നത് തുടരും, അവരുടെ അസാധാരണമായ പാരമ്പര്യം എന്നെന്നേക്കുമായി നിലനിൽക്കും.

മുൻ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി പ്രസിഡൻ്റുമായ ശ്രീ. എം.കെ. സ്റ്റാലിന്റെ അനുശോചനം –

“ഇസൈക്കുയിൽ തിരുമികു എസ്. ജാനകിയുടെ വിയോഗവാർത്ത കേട്ട് ഞാൻ അതീവ ദു:ഖിതനായി.

മെലഡി രാജാവ് എം.എസ്. വിശ്വനാഥൻ മുതൽ അനിരുദ്ധ് വരെ ആയിരക്കണക്കിന് സംഗീത സംവിധയകരുടെ ഗാനങ്ങൾ ആലപിച്ച കനകോകിലം ജാനകിയുടെ സംഗീത യാത്ര വളരെ നീണ്ടതായിരുന്നു. അവരുടെ വിയോഗം ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക്, തമിഴ്‌നാട്ടിലെ ജനങ്ങൾ ഉൾപ്പെടെ, അവരുടെ അനശ്വര ഗാനങ്ങൾ അവരുടെ വീടുകളിലും, റേഡിയോ മുതൽ സ്‌പോട്ടിഫൈ വരെയും, ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിനും വലിയൊരു നഷ്ടമാണ്.

അവരുടെ മധുരവും യുവത്വവുമുള്ള ശബ്ദത്താൽ കാലക്രമേണ ഒരിക്കലും മായാത്ത ഗാനങ്ങൾ ആലപിച്ചതിന് അവർ നമ്മുടെ വീടുകളിലും ഹൃദയങ്ങളിലും എന്നും ഓർമ്മിക്കപ്പെടും.

അവരുടെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാ കലാകാരന്മാർക്കും, ആരാധകർക്കും, സിനിമാ മേഖലയിലെ കുടുംബാംഗങ്ങൾക്കും എന്റെ അഗാധമായ അനുശോചനവും ആശ്വാസവും അറിയിക്കുന്നു.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി 17 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച അപൂർവ്വ ​ഗായികയാണ് ജാനകി. 1200 ൽപ്പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് 4 തവണ ലഭിച്ചു. 1976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ ഓപ്പോൾ എന്ന ചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ… എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര’യിൽ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

കേരളമടക്കം മിക്ക സംസ്ഥാനങ്ങളുടെയും പുരസ്കാരങ്ങളും ജാനകിയമ്മയെ തേടിയെത്തി. മികച്ച പിന്നണിഗായികയ്‌ക്കുള്ള  കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിന്റെ പുരസ്കാരം ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിന്റെ അവാർഡ്‌ പത്തു തവണയും ജാനകി കരസ്ഥമാക്കി. തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986 – ലും സുർ സിംഗർ അവാർഡ്‌ 1987- ലും കേരളത്തിൽ നിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002 – ലും
സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു. 2013-ൽ രാജ്യം പത്മഭൂഷൺ പ്രഖ്യാപിച്ചെങ്കിലും, ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് അവർ അത് നിരസിച്ചു.

ആന്ധ്രാപ്രദേശില ഗുണ്ടൂർ റെപ്പള്ളെ താലൂക്കിലെ പല്ലപട്‌ലയിലാണ് 1938 ഏപ്രിൽ 23 ന് ജാനകി ജനിച്ചത്. അവരുടെ പിതാവ് സിസ്റ്റല ശ്രീരാമമൂർത്തി ഒരു ആയുർവേദ ഡോക്ടറും അദ്ധ്യാപകനുമായി ജോലി ചെയ്തിരുന്നു. അവർ ബാല്യത്തിന്റെ ഭൂരിഭാഗവും സിർസില്ലയിലാണ് ചെലവഴിച്ചത്. അവിടെ അവർ ഒൻപത് വയസ്സുള്ളപ്പോൾ ആദ്യമായി വേദിയിൽ അരങ്ങിലെത്തി. സംഗീതത്തിന്റെ അടിസ്ഥാനകാര്യങ്ങൾ അവർ പഠിച്ചെങ്കിലും, ശാസ്ത്രീയ സംഗീതത്തിൽ അവർ ഒരിക്കലും ഔപചാരിക പരിശീലനം നേടിയിരുന്നില്ല.

ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഒരു ഗാനമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു. 1957-ൽ 19-ാം വയസ്സിലാണ് ‘വിധിയിൻ വിളയാട്ട്‌’ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ട് ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. 2017- ൽ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വെച്ച്  സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. വി. രാംപ്രസാദായിരുന്നു ഭർത്താവ്. 1997-ൽ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.

Share post:

Popular

More like this
Related

‘തിരുത്തൽ വേണം; തെരഞ്ഞെടുപ്പിൽ തിരിച്ചടിയായത് നേതാക്കളുടെ പ്രതികരണത്തിലെ ധാർഷ്ട്യം’: സിപിഎം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി : കേരളത്തിലെ അസാധാരണ തെരഞ്ഞെുപ്പ് തോൽവിയിൽ ആഴത്തിൽ തിരുത്തൽ വരുത്തണമെന്ന്...

ആ മാസ്മരിക ശബ്‌ദം നിലച്ചു; വിഖ്യാത ഗായിക എസ്. ജാനകി വിടവാങ്ങി

വിഖ്യാത ഗായിക എസ്. ജാനകി(88) അന്തരിച്ചു. കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ...

വിയറ്റ്നാമിലെ സ്പീഡ് ബോട്ട് അപകടം: മരിച്ച ഇന്ത്യൻ ടൂറിസ്റ്റുകളിൽ മലയാളികളും

ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായാണ് റിപ്പോർട്ട്....

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...