Wednesday, October 7, 2026

‘പിതാവിൻ്റെ മരണം ജീവനക്കാരുടെ അനാസ്ഥ മൂലം’; ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ

Date:

കോഴിക്കോട് : പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണം ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്നാണ്  മകന്റെ ആരോപണം.

ജൂൺ 11 ന് പുലർച്ചെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ ത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആശുപത്രി ചീട്ട് നൽകുന്ന സ്ത്രീപോലും വളരെ ലാഘവത്തോടെയാണ് പെരുമാറിയതെന്നും  മകൻ അരുൺദാസ് ആരോപിച്ചു.

ആശുപത്രിയിലെ യന്ത്രങ്ങൾ യഥാക്രമത്തിൽ പ്രവർത്തിച്ചില്ല. ജീവനക്കാരുടെ അനാസ്ഥ കണ്ടപ്പോൾ പിതാവിനെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ എഴുതിത്തരാൻ ആവശ്യപ്പെട്ടു. എന്നാൽ അരമണിക്കൂറിന് ശേഷം താത്ക്കാലിക ജീവനക്കാരനെത്തി പിതാവ് മരിച്ചെന്ന വിവരമാണ് അറിയിച്ചതെന്നും അരുൺദാസ് പറഞ്ഞു.

മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും സ്ഥലം എം എൽ എ റിയാസിനും മക്കൾ പരാതി നൽകിയിട്ടുണ്ട്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വിളിച്ച് മൊഴിയെടുപ്പ് നടത്തുമെന്നും ഇതുമായി അന്വേഷണം ആരംഭിച്ചതായും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...