Wednesday, October 7, 2026

‘ഡൊണാൾഡ് ട്രംപ് അവന്യൂ !’; ഹൈദരാബാദിൽ റോഡിന് തന്റെ പേരിട്ടതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് ട്രംപ്

Date:

ഹൈദരാബാദ് : ഹൈദരാബാദിലെ ഒരു റോഡിന് തന്റെ പേര് നൽകിയതിൽ ഇന്ത്യക്ക് നന്ദി അറിയിച്ച് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത് അഭൂതപൂർവ്വമായ ഒരു ആദരമാണെന്നാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വിശേഷിപ്പിച്ചു. “ഇന്ത്യയിലെ ഹൈദരാബാദിലെ പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ – ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്. നന്ദി!” റോഡ് ഉദ്ഘാടന ചടങ്ങിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ട്രംപ് കുറിച്ചു. ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിനാണ് തെലങ്കാന സർക്കാർ ഔദ്യോഗികമായി ഡൊണാൾഡ് ട്രംപ് അവന്യൂ എന്ന് പുന:ർനാമകരണം ചെയ്തത്. 

അമേരിക്കൻ നയതന്ത്ര കാര്യാലയവും നിരവധി പ്രമുഖ അന്താരാഷ്ട്ര ഐ.ടി കമ്പനികളും സ്ഥിതി ചെയ്യുന്ന ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള നാനക്രാംഗുഡയിലാണ് ഈ അവന്യൂ സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ഈ ആഴ്ച ആദ്യം നടന്ന ചടങ്ങിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെയും മുതിർന്ന തെലങ്കാന സർക്കാർ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലാണ് ഔദ്യോഗിക ഫലകം അനാച്ഛാദനം ചെയ്തത്.

ഹൈദരാബാദിലെ പ്രധാന റോഡുകൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകൾ നൽകുന്നതിനായി തെലങ്കാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. നേരത്തെ, അമേരിക്ക-ഇന്ത്യ തന്ത്രപരമായ പങ്കാളിത്ത ഫോറത്തിൽ, മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി നഗരത്തിൽ അന്താരാഷ്ട്രതലത്തിൽ തിരിച്ചറിയാവുന്ന നഗര ലാൻഡ്‌മാർക്കുകൾ സൃഷ്ടിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...