Thursday, September 10, 2026

‘ഇറാനെ പിന്തുണച്ചാൽ കടുത്ത നിലപാട്’; ഒമാനെതിരെ ട്രംപിൻ്റെ പരസ്യമായ ഭീഷണി!

Date:

വാഷിങ്ടൺ : ഒമാനെതിരെ സൈനിക നടപടിയെടുക്കുമെന്ന്  ഭീഷണിപ്പെടുത്തി യു എസ് പ്രസിഡൻ്റ് ഡൊനാൾഡ് ട്രംപ്. ഒമാൻ ഇറാനെ പിന്തുണച്ചാൽ അതിനെതിരെ അമേരിക്ക വളരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഒമാനെ ആക്രമിക്കുമെന്നുമാണ് ട്രംപിൻ്റെ താക്കീത് I. ബുധനാഴ്ച നടന്ന ഒരു മാധ്യമ സമ്മേളനത്തിനിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

ഇറാനേയും ഒമാനേയും ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാൻ അനുവദിക്കുന്ന ഒരു ഹ്രസ്വകാല കരാർ അംഗീകരിക്കുമോ എന്ന് വാഷിംഗ്ടണിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിൽ ട്രംപിനോട് ചോദിച്ചപ്പോൾ, അദ്ദേഹത്തിൽ നിന്നുണ്ടായ ആക്രമണാത്മക പ്രതികരണമാണിത്. “ഒമാൻ മറ്റേതൊരു രാജ്യത്തെയും പോലെ പെരുമാറണം, അല്ലെങ്കിൽ നമ്മൾ അവരെ തകർക്കേണ്ടി വരും” എന്നായിരുന്നു ട്രംപിൻ്റെ മറുപടി.

ഇറാനുമായി ചേർന്ന് ഒമാൻ ഒരു പരിധിവരെ ഏകോപനം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന. പരമ്പരാഗതമായി ഒമാൻ ഈ മേഖലയിൽ അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായിരുന്നെങ്കിലും സമീപകാല സംഭവവികാസങ്ങൾ ഈ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്.

സമാധാന കരാറിന്റെ വിഷയങ്ങളിൽ യുഎസും ഇറാനിയൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.  എന്നാൽ ഇറാന്റെ നിർദ്ദേശങ്ങളിൽ ഇതുവരെ താൻ തൃപ്തനല്ലെന്നാണ് ട്രംപ്. മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് തിടുക്കമില്ലെന്ന് ട്രംപ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി. ഇറാൻ ഒരു കരാർ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ അവർ ഇതുവരെ ആ ഘട്ടത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കരാർ ഞങ്ങളുടെ നിബന്ധനകൾ അനുസരിച്ചായിരിക്കണം, അല്ലെങ്കിൽ കരാർ പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വരും”  ഡൊണാൾഡ് ട്രംപിൻ്റെ ഇറാനോടള്ള നിലപാട് ഇങ്ങനെയാണ്. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ആരംഭിച്ച് ഏപ്രിലിൽ നിർത്തിവെച്ച സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. നയതന്ത്രം പരാജയപ്പെട്ടാൽ ഒരു സൈനിക ഓപ്ഷൻ തുറന്നിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...