Monday, August 24, 2026

മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ ; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്ത് മറുപടി ; ഹോർമുസ് കടലിടുക്ക് വീണ്ടും യുദ്ധസമാനം, ആഗോള വിപണി ആശങ്കയിൽ

Date:

ടെഹ്റാൻ : ഒമാൻ കടലിൽ ഇറാൻ്റെ വാണിജ്യ കപ്പൽ അമേരിക്കൻ സേന വെടിവെച്ച് പിടിച്ചെടുത്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിച്ച് ഇറാൻ. ഒമാൻ കടലിൽ നിലയുറപ്പിച്ച അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഡ്രോൺ തൊടുത്തായിരുന്നു
ഇറാൻ്റെ മറുപടി. ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

അമേരിക്കയുടെ പ്രകോപനത്തിന് കൃത്യമായ മറുപടി നൽകുമെന്ന് ഇറാന്റെ സൈനിക കമാൻഡായ ഖാതം അൽ-അൻബിയ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ വെടിനിർത്തൽ കരാർ താനെ ഇല്ലാതാവുകയും മേഖലയിൽ വീണ്ടും യുദ്ധസമാനമായ സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ഇറാൻ ചരക്ക് കപ്പലായ ‘തൂസ്ക’ പിടിച്ചെടുത്തതിന് നേരിട്ടുള്ള പ്രതികാരമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി വ്യക്തമാക്കി. ഡ്രോൺ ആക്രമണത്തിൽ അമേരിക്കൻ കപ്പലുകൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്നായിരുന്നു  ഇറാനിയൻ ചരക്ക് കപ്പൽ പിടിച്ചെടുക്കാനുള്ള യുഎസ് സേനയുടെ ആരോപണം. അമേരിക്കൻ നാവികർ കപ്പലിൽ അതിക്രമിച്ചു കയറി നിയന്ത്രണം ഏറ്റെടുത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. കപ്പൽ ഇപ്പോൾ പൂർണ്ണമായും അമേരിക്കൻ കസ്റ്റഡിയിലാണെന്നും അതിൽ എന്താണുള്ളതെന്ന് പരിശോധിച്ചു വരികയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

അമേരിക്കൻ നടപടിയെ ‘സായുധ കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ചൈനയിൽ നിന്ന് വരികയായിരുന്ന വാണിജ്യ കപ്പലിന്റെ നാവിഗേഷൻ സംവിധാനം അമേരിക്കൻ സേന തകർത്തതായും ഇറാൻ ആരോപിച്ചു. ആദ്യം കപ്പൽ പിടിച്ചെടുത്ത വാർത്ത ഇറാൻ നിഷേധിച്ചുവെങ്കിലും യുഎസ് സെൻട്രൽ കമാൻഡ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയായിരുന്നു.

ലോകത്തെ പ്രധാന ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണി ആശങ്കയിലാണ്. ഇരുരാജ്യങ്ങളും നിലപാട് കടുപ്പിച്ചതോടെ വെടിനിർത്തൽ കരാർ പൂർണ്ണമായും പരാജയപ്പെട്ട നിലയിലാണ്. ഇറാന്റെ ഡ്രോൺ ആക്രമണത്തെക്കുറിച്ച് അമേരിക്കൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ യുഎസ് സേന കനത്ത ജാഗ്രത തുടരുകയാണ്. വരും മണിക്കൂറുകളിൽ പശ്ചിമേഷ്യയിൽ കൂടുതൽ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സർക്കാർ വാഗ്ദാനങ്ങള്‍ ലംഘിച്ചു ; വീണ്ടും സമരത്തിനൊരുങ്ങി സി.ജെ.പി

ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരേ വീണ്ടും രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനത പാർട്ടി....

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...