Monday, September 21, 2026

ഇരുമ്പയിര് കടത്ത് കേസ്: കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ്‌ ചെയ്ത് ഇഡി

Date:

ബംഗളൂരു : കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലിനെ അറസ്റ്റ്‌ ചെയ്ത്‌ ഇ ഡി. ഇരുമ്പയിര് കയറ്റുമതി കേസിലാണ് അറസ്റ്റ്‌. ആറോളം കേസുകളാണ് എംഎല്‍എയ്‌ക്കെതിരെ ചുമത്തിയിട്ടുളളത്.

ഓഗസ്റ്റ് ആദ്യം സതീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലും സതീഷ് കൃഷ്ണ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു. ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ടുള്ള മുൻപ്‌ നടത്തിയ പരിശോധനയിൽ 1.68 കോടി രൂപയും 6.75 കിലോ സ്വർണവും പിടികൂടിയിട്ടുണ്ട്‌. എംഎൽഎയുടെയും കൂട്ടുപ്രതികളുടേയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

സെയ്‌ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാർജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലെക്കേരി തുറമുഖത്തു നിന്ന് മോഷ്ടിച്ചു കടത്തി എന്നതാണ് ആരോപണം. 2010ൽ രജിസ്റ്റർ ചെയ്ത കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണക്കോടതി ഏഴുവർഷം കഠിന തടവ് വിധിച്ചിരുന്നെങ്കിലും കർണാടക ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. പിന്നാലെയാണ് ഇഡി കേസ് വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...