Tuesday, August 4, 2026

വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം ; പ്രതിപക്ഷ ഭേദഗതികൾ തള്ളി

Date:

ന്യൂഡൽഹി : വഖഫ് നിയമ ഭേദഗതി ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ അംഗീകാരം. പ്രതിപക്ഷ ഭേദഗതികൾ തള്ളിക്കൊണ്ടാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ലിനെ  16 എംപിമാർ അനുകൂലിച്ചപ്പോൾ 10 പേർ എതിർത്തു. ചെയർമാൻ ചർച്ചക്ക് തയ്യാറാകാതെയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം, ഭരണപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചെയര്‍മാന്‍ ജഗദാംബിക പാൽ ശരദ്ധയൂന്നുകയും ചെയ്തു.

വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അന്തിമ യോഗത്തിലും പ്രതിപക്ഷ ബഹളം. ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു എന്ന് ആരോപണം. ചില വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് എൻഡിഎ സഖ്യ കക്ഷികളായ ജെഡിയുവും തെലുങ്ക് ദേശം പാർട്ടിയും. ബജറ്റ് സമ്മേളനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന നിലപാടിൽ ഉറച്ച് ചെയര്‍മാന്‍ ജഗദാംബിക പാൽ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പുന:സ്ഥാപിക്കാൻ കോടതി ഉത്തരവ്

കൊച്ചി : മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ മാധവൻകുട്ടിയുടെ സാമൂഹിക മാധ്യമ...

തൃഷക്കെതിരായ അപകീർത്തി പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ, എങ്ങും പ്രതിഷേധം

ചെന്നൈ : നടി തൃഷക്കെതിരായ അശ്ലീല പരാമർശത്തിൽ തമിഴ്നാട് പ്രതിപക്ഷ നേതാവ്...

സിജെപി വീണ്ടും!, യുവാക്കളെ കേൾക്കാൻ രാജ്യവ്യാപക പ്രചാരണ പര്യടനത്തിന് ; ‘ലിസണിം​ഗ് ടൂർ’ തീയതി ഉടൻ

മുംബൈ : നീറ്റ് പരീക്ഷാ ക്രമക്കേടും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ...