Wednesday, October 7, 2026

മദ്യനികുതിയിൽ നിലപാട് കടുപ്പിച്ച്  കെ മുരളീധരൻ; ‘പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ല’

Date:

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് ചെയ്തതിൽ  വിമർശനവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണണം. വി.എം. സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സിയാണെന്നും കെ.മുരളീധരൻ കൂട്ടിച്ചേർത്തു.

സമ്പൂർണ മദ്യനിരോധനത്തിലേക്ക് നമ്മൾ നടന്നടുക്കുന്നതേയുള്ളൂ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. കഴിഞ്ഞ 10 വർഷമായി ഇഷ്ടംപോലെ കൊടുത്തതിന്റെ ഫലമാണ് ഇന്ന് സംസ്ഥാനം അനുഭവിക്കുന്നത്. വീര്യം കുറഞ്ഞ മദ്യം കൊടുക്കുന്നത് അതിന്റെ ഇംപാക്ട് ഒന്ന് കുറയ്ക്കാൻ വേണ്ടിയാണ്. അതിനാണ് മുമ്പ് സർക്കാർ ബിവറേജസ് ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നത്.

ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ. കരുണാകരൻ. അദ്ദേഹത്തിന്റെ കാലത്താണ് ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നത്. കുടിയന്മാർ എന്തായായും സമൂഹത്തിലുണ്ട്. അവർക്ക് നല്ല സാധനം കൊടുക്കുക എന്നതായിരുന്നു ഉദ്ദേശം. വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു അർത്ഥം അതുതന്നെയാണ്.

ഇത് പക്ഷേ അധികകാലം മുന്നോട്ട് പോകാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു. അതിനാണ് ഘട്ടം ഘട്ടമായി ഇത് ഇല്ലാതാക്കുക എന്ന നീക്കം ഉമ്മൻ ചാണ്ടി തുടങ്ങിവെച്ചത്. വിദ്യാർത്ഥികൾക്ക് മദ്യം കൊടുക്കാൻ പാടില്ലെന്നാണ് നിയമം. അത് ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share post:

Popular

More like this
Related

ഉത്തരാഖണ്ഡില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ന്യൂഡൽഹി : ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാത്രി 10.15...

രാത്രി ഏറെ വൈകിയും  പ്രതിഷേധാഗ്‌നിയിൽ ജ്വലിച്ച് ഡൽഹി; രാഹുല്‍ ഗാന്ധി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ...

ഡൽഹി പ്രതിഷേധത്തിനിടെ ഇടത് എംപിമാർക്ക് ക്രൂരമർദ്ദനം ; വാഹനത്തിനുള്ളിൽ വെച്ചും മർദ്ദനമുണ്ടായെന്ന് പരാതി

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം...