Thursday, August 27, 2026

വിവാദത്തിൽ നിന്ന് തടിയൂരാൻ ഗവർണറുടെ പരിപാടിയുടെ സർക്കുലർ പിൻവലിച്ച് കാലടി സർവ്വകലാശാല

Date:

കൊച്ചി : ഗവർണറുടെ പരിപാടിക്ക് വേണ്ടി പുറത്തിറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് തടിയൂരി കാലടി സർവ്വകലാശാല. പരിപാടിക്കായി സർവ്വകലാശാലയിൽ  ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നുമുള്ള  നിർദ്ദേശങ്ങളടങ്ങിയതായിരുന്നു സർക്കുലർ.

ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് കാലടി സംസ്‌കൃത സർവ്വകലാശാല പിൻവലിച്ചത്. ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവ്വകലാശാലയിൽ എത്തുന്നത്. ഇതിന് മുന്നോടിയായാണ് സർ‌വ്വകലാശാല കർശന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറത്തിറക്കിയത്. മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണമെന്നും  പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുതെന്നും  സർക്കുലറിൽ സർവ്വകലാശാല നിർദ്ദേശിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേരളത്തിൻ്റെ പ്രതിഷേധം തള്ളി പാലക്കാട് ഡിവിഷന് പിന്നാലെ തിരുവനന്തപുരം ഡിവിഷനും വിഭജിക്കാൻ  കേന്ദ്ര നീക്കം

തിരുവനന്തപുരം : പാലക്കാട് ഡിവിഷന്‍ വിഭജനത്തിൽ കേരളത്തിൻ്റെ പ്രതിഷേധം സജീവമായി നിലനിൽക്കെ...

‘ഓണമദ്യം!’ ; മലയാളി കുടിച്ചത് 771.29 കോടി രൂപയ്ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പന പൊടിപൊടിച്ചു. ഉത്രാടം വരെയുള്ള എട്ട്...

നേപ്പാളിലെ മിന്നൽപ്രളയത്തിൽ നടുക്കം മാറാതെ ആർക്കിടെക്ട് ജി.ശങ്കർ; ‘അച്ഛനും അമ്മയും പോകേണ്ട എന്ന മകൻ്റെ നിർബന്ധത്തിന് വഴങ്ങി പിൻവാങ്ങിയത് ആശ്വാസമായി’

തിരുവനന്തപുരം : നേപ്പാളിലെ മിന്നൽപ്രളയം വിതച്ച ദുരന്തത്തിൻ്റെ ഭീതിദമായ ചിത്രം ഓർമ്മിപ്പിക്കുന്നതാണ്...

മൂഴിയാർ‌ ഡാം തുറന്നേക്കും;  നദീ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: മൂഴിയാർ ഡാമിൽ ജനലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു....