Monday, July 13, 2026

മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ല, ഭരണഘടനാ ഭേദഗതി ബിൽ ലോക സഭയിൽ പരാജയപ്പെട്ടു.

Date:

ന്യൂഡൽഹി: മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. 489 പേരിൽ 278 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 211 പേർ എതിർത്തു വോട്ട് ചെയ്തു. തുടർന്ന് ശനിയാഴ്ച 11 മണി വരെ ലോക്സഭ പിരിഞ്ഞു.

ഭരണഘടനാ ഭേദഗതി ബില്ലിൽ ലോക്സഭയിലെ ചർച്ചയ്ക്കും സർക്കാരിന്റെ മറുപടിക്കും ശേഷം ബില്ല് വോട്ടിനിടുകയായിരുന്നു. ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ ലോക്സഭയിൽ പാസാവാൻ
മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു. എന്നാൽ പ്രതിപക്ഷം ശക്തമായി എതിർത്തപ്പോൾ വനിതാ സംവരണം നടപ്പാക്കുന്നതിനുള്ള ഭേദഗതി ബില്ല് പരാജയം നുണഞ്ഞു.

ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 850 ആക്കി ഉയർത്താനുള്ള ഭരണഘടനാ ഭേദഗതിയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. ബില്ലിനെ എതിർത്ത ഇന്ത്യാ സഖ്യത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. വനിതാ സംവരണം എന്ന തത്വത്തെത്തന്നെ പ്രതിപക്ഷം എതിർക്കുകയാണ്. വനിതാ ശാക്തീകരണം നടപ്പിലാക്കുക എന്നതായിരുന്നു എൻഡിഎയുടെ ലക്ഷ്യം. ഉപാധികൾ വെച്ച് പ്രതിപക്ഷം അതിനെ എതിർക്കുകയായിരുന്നുവെന്ന് അമിത് ഷാ മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു. 2029ലെ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുമെന്നായിരുന്നു അമിത് ഷാ അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ബാങ്കോക്കിലെ പബിൽ  വൻ തീപ്പിടിത്തം; 27 പേർ വെന്തുമരിച്ചു, നിരവധി പേരുടെ നില ഗുരുതരം

ബാങ്കോക് : തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ വൻ...

ഹോർമുസിൽ വീണ്ടും ആക്രമണം; കപ്പലിൽ ഉണ്ടായിരുന്ന 11 ഇന്ത്യക്കാരിൽ ഒരാളെ കാണാനില്ല, തിരച്ചിൽ തുടരുന്നു

ന്യൂഡൽഹി : ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം. ആക്രമിക്കപ്പെട്ട കപ്പലിൽ...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി മാതാപിതാക്കളുടെ എസ്.ഐ.ആർ വിവരങ്ങൾ നിർബ്ബന്ധം

ന്യൂഡൽഹി : വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള  പുതിയ അപേക്ഷകർ ഇനി...