Monday, September 21, 2026

മുല്ലപ്പെരിയാർ ; മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശങ്ങള്‍‌ ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം: സുപ്രീം കോടതി

Date:

ന്യൂഡൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തിൽ മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശങ്ങള്‍‌ നടപ്പാക്കണമെന്ന് സുപ്രീം കോടതി.  ഇരു സംസ്ഥാനങ്ങളും തുടർ നടപടികളൊന്നും സ്വീകരിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി സംസ്ഥാനങ്ങളുടെ നിഷ്ക്രിയത്വം ന്യായീകരിക്കത്തക്കതല്ലെന്നും  വിമർശിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട നടപടികളിൽ തീരുമാനമെടുക്കണം. ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി നിർദ്ദേശപ്രകാരമായിരുന്നു പുതിയ മേൽനോട്ട സമിതിയെ നിയോഗിച്ചിരുന്നത്. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അദ്ധ്യക്ഷനായ പുതിയ ഏഴംഗസമിതിയാണ് ഇതിൽ ഉൾപ്പെട്ടിരുന്നത്. ഇതനുസരിച്ച് സമിതിയുടെ ആദ്യത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധന പൂർത്തിയാക്കുകയും ചെയ്തിരുന്നു. കേരള,തമിഴ്നാട് സർക്കാർ പ്രതിനിധികളും, ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസ് ബാംഗളൂരിലെ ഗവേഷണ ഉദ്യോഗസ്ഥനും, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥനും ഏഴംഗസമിതിയിലെ അംഗങ്ങളാണ്. എന്നാൽ സമിതിയുടെ യോ​ഗത്തിന് ശേഷവും നിർദ്ദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...