Monday, October 12, 2026

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

Date:

തിരുവനന്തപുരം : വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.

KL 05 AV 3686 എന്ന RENAULT KWID കാറാണ് കത്തിയത്. വാഹനം കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയുടേതാണെന്നാണ് സംശയം. വാഹന നമ്പര്‍ അറിയാവുന്നവര്‍ ഉടന്‍ വിഴിഞ്ഞം പോലീസിനെ ബന്ധപ്പെടണമെന്ന്  അറിയിപ്പുണ്ട്.

Share post:

Popular

More like this
Related