Thursday, September 10, 2026

‘ഒരൊറ്റ ഷോട്ട്…! അവരെയെല്ലാം നമുക്ക് ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’; ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

Date:

വാഷിംഗ്ടൺ : ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കിടെ വിവാദ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് ട്രംപിൻ്റെ പരാമർശം – ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്… നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’ എന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രസ്താവന. പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ (Axios) നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ വിധം വിവാദ പ്രസ്താവന നടത്തിയത്.

അതേസമയം, അമേരിക്ക അങ്ങനെ ചെയ്യില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതിന് അദ്ദേഹം പറഞ്ഞ കാരണവും വിചിത്രമാണ് – അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്ന്!

തങ്ങളുമായി ഒരു കരാറിലെത്താൻ ഇറാൻ ഇപ്പോൾ യാചിക്കുകയാണ്. നിലവിൽ ഖമേനിയുടെ വിയോഗത്തെത്തുടർന്നുള്ള ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഇരുവിഭാഗവും ആണവ ചർച്ചകൾക്ക് താൽക്കാലികമായി അവധി നൽകിയിരിക്കുകയാണ്. ഈ ദു:ഖാചരണ സമയത്ത് പരസ്പരം ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ട്രംപ് പ്രസ്‌താവന നടത്തി. നെതന്യാഹുവുമായി താൻ വളരെ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്നും എന്നാൽ തങ്ങൾക്കിടയിൽ ‘ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാമെന്നും’ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ചയ്ക്കായി നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിമുഖത്തിൽ അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി. ഇറാൻ – ലെബനൻ വിഷയങ്ങളിൽ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. നാറ്റോ ഉച്ചകോടിക്ക് ശേഷം അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ ഇത് നടക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

Share post:

Popular

More like this
Related

ഗുജറാത്തില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം പൊളിഞ്ഞു വീണു; അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 തൊഴിലാളികളെ പുറത്തെത്തിച്ചു

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം പൊളിഞ്ഞു വീണു....

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...