Thursday, September 10, 2026

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി; സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Date:

പത്തനംതിട്ട : പത്തനംതിട്ടയിൽ 13 വയസ്സുകാരിയായ സ്‌ക്കൂൾ വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സ്കൂൾ വളപ്പിലും ഒരു തവണ, പെൺകുട്ടിയുടെ സഹപാഠിയും പ്രതികളിലൊരാളുമായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടി പറയുന്നത്. പത്തനംതിട്ട കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠികളായ ആറ് പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികളായ കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ശിശുക്ഷേമ സമിതി അംഗങ്ങളുടെ സഹായത്തോടെ ഇവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ കൂടാതെ ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

Share post:

Popular

More like this
Related

ഇതെന്തൊരു കാലാവസ്ഥ?; ഇന്ന് ഉയർന്നതാപനില മുന്നറിയിപ്പ്, നാളെ മുതൽ 3 ദിവസത്തേക്ക് ശക്തമായ മഴ അറിയിപ്പും!

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഉയർന്നതാപനിലയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

സംസ്ഥാനത്ത് വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് തുടക്കമാകുന്നു ; ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം : വയോജന ക്ഷേമ വകുപ്പ് സെൻ്റര്‍ ഫോര്‍ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റുമായി...

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...