Wednesday, October 14, 2026

പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ് ; ‘ആ പരാമർശവും പിൻവലിക്കണം’

Date:

കണ്ണൂര്‍: പി വി അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും നോട്ടിസിൽ പറയുന്നു.
ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിച്ച ആരോപണം പി ശശി പറഞ്ഞിട്ടാണെന്നായിരുന്നു എംഎൽഎ സ്ഥാനം രാജിവെച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പിവി അൻവര്‍  വെളിപ്പെടുത്തിയത്. . . ഉന്നയിക്കേണ്ട കാര്യം എഴുതി നല്‍കുകയായിരുന്നുവെന്നും അതാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നും ആയിരുന്നു അൻവറിന്റെ
അൻവറിന്റെ വെളിപ്പെടുത്തൽ. ആരോപണം മൂലം വി.ഡി.സതീശനുണ്ടായ മാനഹാനിക്ക് അദ്ദേഹത്തോട് മാപ്പുപറയുന്നുവെന്നും അൻ‌വർ പറഞ്ഞിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാവിനെതിരായ അഴിമതിയാരോപണം എഴുതിക്കൊടുത്തു എന്നതടക്കം പിവി അൻവര്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പി ശശി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...