Saturday, May 23, 2026

പെട്രോൾ വില 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി; 10 ദിവസത്തിനിടെ മൂന്നാം വർദ്ധനവ് !

Date:

തിരുവനന്തപുരം : രാജ്യത്ത് പെട്രോൾ, ഡീസൽ വില ശനിയാഴ്ച വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സൃഷ്ടിക്കുന്ന തുടർച്ചയായ സമ്മർദ്ദങ്ങൾക്കിടയിൽ
പുതിയ വിലവർദ്ധനവോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 87 പൈസ വർദ്ധിച്ച് 98.64 രൂപയിൽ നിന്നും 99.51 രൂപയായി ഉയർന്നു. ഡീസൽ വില ലിറ്ററിന് 91 പൈസ വർദ്ധിച്ച് 91.58 രൂപയിൽ നിന്നും 92.49 രൂപയിലുമെത്തി. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയായി ഉയർന്നു. പെട്രോൾ വില 112 കടന്നു.

വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന കിംവദന്തികൾ തള്ളിക്കളഞ്ഞ് കൊണ്ട്, രാജ്യത്ത് ആവശ്യത്തിന് പെട്രോൾ, ഡീസൽ സംഭരണമുണ്ടെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഉറപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വിലവർദ്ധനവ് പുറത്തുവന്നിരിക്കുന്നത്.

“രാജ്യത്തുടനീളം ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണ്, ഇന്ധന വിതരണം പൂർണ്ണമായും സുസ്ഥിരമായി തുടരുന്നു. പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടുന്നത് ഒഴിവാക്കണമെന്നും യഥാർത്ഥ ആവശ്യത്തിന് അനുസരിച്ച് മാത്രം ഇന്ധനം വാങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ അനുഭവപ്പെടുന്ന താൽക്കാലിക സമ്മർദ്ദം പരിഹരിക്കുന്നതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs) വിതരണം നിരന്തരം നിരീക്ഷിക്കുകയും ഏകോപിപ്പിച്ചുള്ള വിതരണ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്,” മന്ത്രാലയം ഔദ്യോഗികമായി എക്സിൽ കുറിച്ചു. ഉയർന്ന ഇന്ധന ആവശ്യകതയുള്ള ഈ കാലയളവിൽ ഉത്തരവാദിത്തത്തോടെയുള്ള ഉപഭോഗവും പൊതുജനങ്ങളുടെ സഹകരണവും എല്ലാവർക്കും സുഗമമായി ഇന്ധനം ലഭ്യമാക്കാൻ സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

നേരത്തെ മെയ് 16-ന് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില പുതുക്കി നിശ്ചയിച്ചതിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 3 രൂപയോളം  വർദ്ധിപ്പിച്ചിരുന്നു.
ഇതിനുപിന്നാലെ മെയ് 19-ന് എല്ലാ പ്രമുഖ മെട്രോ നഗരങ്ങളിലും ഇന്ധനവിലയിൽ വീണ്ടും 90 പൈസയുടെ വർദ്ധനവുണ്ടായി. പുതിയ നിരക്കുകൾ കൂടി പ്രാബല്യത്തിൽ വന്നതോടെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് ഇന്ധനവിലയിൽ ഏകദേശം 5 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രധാന നഗരങ്ങളിലെ പുതിയ ഇന്ധന നിരക്കുകൾ –

തിരുവനന്തപുരം
പെട്രോൾ: 112.61 രൂപ (+0.87)
ഡീസൽ: 101 രൂപ (+0.91)

ഡൽഹി

പെട്രോൾ: 99.51 രൂപ (+0.87)
ഡീസൽ: 92.49 രൂപ (+0.91)

കൊൽക്കത്ത

പെട്രോൾ: 110.57 രൂപ (+0.87)
ഡീസൽ: 96.04 രൂപ (+0.91)

പെട്ടെന്നുണ്ടായ ഈ പുതിയ വിലവർദ്ധനവ് നിത്യയാത്രക്കാർ, ട്രാൻസ്പോർട്ടർമാർ, വിവിധ മേഖലകളിലെ ബിസിനസുകൾ എന്നിവർക്ക് മേൽ അധിക സാമ്പത്തിക ബാദ്ധ്യത വരുത്തിവെക്കും. പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി വർദ്ധിക്കുന്നത് ഗതാഗത, ലോജിസ്റ്റിക്സ് ചെലവുകൾ ഉയരുന്നതിന് കാരണമാകുമെന്നും ഇത് ഒടുവിൽ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില വർദ്ധിക്കുന്നതിലേക്ക് നയിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Share post:

Popular

More like this
Related

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കൊൽക്കത്തയിൽ; പ്രധാനമന്ത്രിയുമായി ഇന്ന് ഡൽഹിയിൽ കൂടിക്കാഴ്ച

കൊൽക്കത്ത : അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഔദ്യോഗിക സന്ദർശനത്തിനായി...

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ

തിരുവനന്തപുരം : നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ...

കടുത്ത സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര മന്ത്രിമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര...

ലാൻഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിൽ തീപ്പിടുത്തം; ഡൽഹി വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ബംഗളൂരുവിൽ നിന്നും  ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ...