Wednesday, June 10, 2026

ഖനൗരി, ശംഭു അതിർത്തികളിൽ നിന്ന് പ്രതിഷേധക്കാരായ കർഷകരെ കുടിയറക്കി പോലീസ്; സമരക്കാരുടെ കൂടാരങ്ങൾ തകർത്തു, ഏറ്റുമുട്ടലിൽ 200 ഓളം പേർ അറസ്റ്റ് വരിച്ചു

Date:

മൊഹാലി :  ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ബുധനാഴ്ച പഞ്ചാബ് പോലീസ് ഒഴിപ്പിക്കാൻ തുടങ്ങി. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ മൊഹാലിയിൽ സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് പ്രതിഷേധക്കാരുടെ കൂടാരങ്ങൾ പൊളിക്കാനുള്ള നടപടിയിലേക്ക് പോലീസ് കടന്നത്.

സമരം കാരണം ദീർഘകാലം രണ്ട് ഹൈവേകൾ  അടച്ചിട്ടത് വ്യവസായങ്ങളേയും ബിസിനസുകളേയും സാരമായി ബാധിച്ചുവെന്ന ന്യായീകരണമാണ് സംസ്ഥാന ധനമന്ത്രി ഹർപാൽ സിംഗ് ചീമ, പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിച്ചതിൽ പറഞ്ഞു വെച്ചത്.
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്   മൻദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഏകദേശം 3,000 ഉദ്യോഗസ്ഥരാണ് ഖനൗരി അതിർത്തി പോയിന്റിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ അണിചേർന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തി പോയിന്റുകളിൽ നിന്ന് അവരെ കുടിയിറക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 200 ലധികം കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു .

വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി)
നിയമപരമായ ഉറപ്പ് നൽകൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന്, സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു (ശംഭു-അംബാല), ഖനൗരി (സംഗ്രൂർ-ജിന്ദ്) അതിർത്തികളിൽ തമ്പടിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഭരണമാറ്റം വന്നത് കാട്ടാന അറിഞ്ഞിട്ടില്ല’; വനംമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്തമില്ലായ്മയുടെ തെളിവെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും അങ്ങേയറ്റം ലാഘവപൂർണ്ണമായ...

നടിയെ ആക്രമിച്ച കേസ് : രണ്ടാം ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും...

ഇറാൻ യുദ്ധം; സ്റ്റാർലിങ്കിന്റെ വാണിജ്യാനുമതി മരവിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് രാജ്യത്ത്...

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി ദിയ പുളിക്കക്കണ്ടം; ചെയര്‍പേഴ്സനില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് കൗണ്‍സിലറും

കോട്ടയം : പാലാ നഗരസഭയില്‍ ഭരണപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ മോഷണ ആരോപണവുമായി...