Sunday, November 1, 2026

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

Date:

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം ആവശ്യപ്പെട്ട് നടത്തുന്ന സമരപന്തലിലേക്ക് വീണ്ടുമെത്തിയ വളർമതി നിരാഹാര സമരം പുനരാരംഭിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതിന് പിന്നാലെയാണ് സമരപ്പന്തലിൽ എത്തി വീണ്ടും നിരാഹാരം സമരം പുനരാരംഭിച്ചത്.

നിയമനം ആവശ്യപ്പെട്ട് തല തലമുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ച വളർമതിയെ പോലീസ് ബലം പ്രയോ​ഗിച്ച് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തതിന് സമരസമിതി സെക്രട്ടറിയുമായ വളർമതിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. സെക്രട്ടേറിയേറ്റ് മെയിൻ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ച് പ്രതിഷേധ ജാഥ നടത്തിയെന്ന് ആരോപിച്ചാണ് ഇവർക്കെതിരെ കേസെടുത്തത്.

എന്നാൽ കേസെടുത്താലും പ്രതിഷേധം തുടരുമെന്ന് വളർമതി വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പ്രതിഷേധത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് കേസെടുത്തതെന്നും എന്നാൽ സർക്കാരിന്റെ ഈ ശ്രമം പാഴാകുമെന്നും തങ്ങൾ പ്രതിഷേധം ശക്തമാക്കുമെന്നും വളർമതി പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് അക്രമം നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേതൃത്വം നൽകിയ മന്ത്രി ഒ ജെ ജനീഷിനും ഷാഫി പറമ്പിൽ എംപിക്കും എതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അവർ ചോദ്യം ഉയർത്തിയിരുന്നു.

Share post:

Popular

More like this
Related

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

‘ചലോ ഡൽഹി’ ; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്, പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായുള്ള...

ഗുരുവായൂരില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബർ ഒന്ന്, ഞായറാഴ്ച മുതല്‍ ദിവസവും...