Tuesday, September 1, 2026

‘ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയം കലർത്തേണ്ട, പരിപാടി ദേവസ്വം ബോർഡിൻ്റേത്, സിപിഎമ്മിൻ്റേതല്ല.’; മന്ത്രി വി എൻ വാസവൻ

Date:

തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ ആരും രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. അയ്യപ്പ സംഗമം സിപിഐഎമ്മിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെതാണെന്നും മന്ത്രി വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം മന്ത്രി.

തികച്ചും അയ്യപ്പഭക്തന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ്. എല്ലാ മുന്നണിയിലെയും ജനപ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. അതിൽ എവിടെയാണ് രാഷ്ട്രീയമെന്ന് ചോദിച്ച മന്ത്രി
രാഷ്ട്രീയ കാഴ്ചപ്പാടോടെ സംസാരിക്കുന്നവരെ ബോദ്ധ്യപ്പെടുത്താനാകില്ലെന്നും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയെയും ജോർജ് കുര്യനേയും പരിപാടിയിലേക്ക് ക്ഷണിക്കും.

പ്രതിപക്ഷനേതാവിനെ ക്ഷണിക്കാൻ ചെന്ന
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ കാണാൻ കൂട്ടാക്കാത്ത വിഡി സതീശന്റെ നിലപാടിനെ മന്ത്രി വിമർശിച്ചു. ആതിഥേയ മര്യാദ അവരവർ കാണിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. അത് വ്യക്തിത്വത്തിന്റെ പ്രശ്നമാണ്. സമയം ചോദിച്ചാണ് കാണാൻ പോയത്. ആ മാന്യത അദ്ദേഹം പുലർത്തേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് തന്നെയാണ് പരിപാടി നടത്തുന്നത്. അതിൽ വിവാദമാക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതിയുടെ മുമ്പാകെ റിവ്യൂ പെറ്റീഷൻ നിൽക്കുന്ന വിഷയമാണെന്നും അതിൽ ഒരുതരത്തിലുള്ള ചർച്ചയുടെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. യഥാർത്ഥ ഭക്തരുടെ പേരിലുള്ള കേസുകൾ സർക്കാർ പിൻവലിച്ചു. ക്രിമിനൽ സ്വഭാവത്തിലുള്ള കേസുകളാണ് ഉള്ളത്. അത് കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കാൻ കഴിയില്ല. കുറേയധികം കേസുകൾ സർക്കാർ പിൻവലിച്ചിരുന്നു മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചികിത്സ ലഭിച്ചില്ല, രോഗി മരിച്ചു’; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം. പക്ഷാഘാതത്തിന്...

കൊച്ചി മെട്രോക്ക് പുതിയ എംഡി ; ജി പ്രിയങ്ക ചുമതലയേറ്റു

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മാനേജിംഗ് ഡയറക്ടറായി...

നേപ്പാൾ: പ്രളയ ദുരന്തത്തിൽ മരണസംഖ്യ 800 ആയി ഉയർന്നു;2502 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും NDRRMA

കാഠ്മണ്ഡു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എണ്ണൂറിലേക്ക് ഉയർന്നു....