Saturday, October 3, 2026

കൈക്കൂലി : കൊച്ചി മരട് ഗ്രേഡ് എസ്ഐ വിജിലൻസ് പിടിയിൽ

Date:

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാർ വിജിലൻസ് പിടിയിൽ. കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിനാണ് ഗ്രേഡ് എസ്‌ഐ ഗോപകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. വാഹനം വിട്ടുനൽകണമെങ്കിൽ കൈക്കൂലിയായി പതിനായിരം രൂപ വേണമെന്നാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്.

പണം നൽകാതെ വാഹനം വിട്ടുതരില്ലെന്ന് എസ്ഐ കണിശമായി പറഞ്ഞതോടെ ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സംഘം നൽകിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്‌റ്റേഷനിലെത്തി എസ്‌ഐ ഗോപകുമാറിന് പണം കൈമാറി. പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. എസ്‌ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് വിജിലന്‍സ്. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിൽ ക്രമക്കേട് ; ആലപ്പുഴ നഗരസഭയിൽ പൊട്ടിത്തെറി

ആലപ്പുഴ : നെഹ്രുട്രോഫി വള്ളം കളി നടത്തിപ്പിലെ ക്രമക്കേടുണ്ടായെന്നാരോപണത്തിൽ ആലപ്പുഴ നഗരസഭയിൽ...

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍...

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം : വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക...