Saturday, October 10, 2026

പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു

Date:

തിരുവനന്തപുരം : പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. കിംസ് ഹെൽത്തിന്റെ സഹസ്ഥാപകനും വൈസ് ചെയർമാനും കിംസ് അക്കാദമിക് ഡീനുമായിരുന്നു ഡോ. ജി വിജയരാഘവന്‍. 

ഇന്ത്യയിൽ ആദ്യമായി 2D എക്കോകാർഡിയോഗ്രാഫി സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്നതിലും അത്യാധുനിക ഹൃദ്രോഗ ചികിത്സ കുറഞ്ഞ ചിലവിൽ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.  മയോകാർഡിയൽ ഫൈബ്രോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഗവേഷണങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.

2009-ൽ ആരോഗ്യ രംഗത്തെ മികവിന് രാജ്യം പത്മശ്രീ നൽകി ‌ആദരിച്ചു.
ഇന്ത്യൻ അക്കാദമി ഓഫ് എക്കോകാർഡിയോഗ്രാഫി, ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി, കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Share post:

Popular

More like this
Related

‘ഡൽഹിയിൽ പ്രതിഷേധക്കാരെ BJP-RSS പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു’;  വീഡിയോ പുറത്തുവിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...