Thursday, October 8, 2026

സമരത്തിന്റെ 100-ാം ദിനത്തിൽ നിയമസഭ വളയാൻ പിഎസ്‌സി റാങ്ക് ജേതാക്കൾ; അവകാശ പോരാട്ടത്തിനായി തൊഴിൽരഹിതർ തലസ്ഥാനത്തേക്ക്

Date:

തിരുവനന്തപുരം: സമരത്തിന്റെ നൂറാം ദിനത്തിൽ മനുഷ്യച്ചങ്ങല തീർത്ത് നിയമസഭ വളയുമെന്ന് പ്രഖ്യാപിച്ച് പിഎസ്‌സി റാങ്ക് ജേതാക്കൾ. ഒക്ടോബർ 13 ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രണ്ട് അദ്ധ്യയന വർഷങ്ങൾ പിന്നിട്ടിട്ടും ലിസ്റ്റിലെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ നിർബന്ധിതരായതെന്ന് ഓൾ കേരള എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

37 ദിവസത്തെ സമരവും 13 ദിവസത്തെ നിരാഹാര സമരവും പിന്നിട്ട സമയത്ത് സർക്കാർ ചർച്ചയ്ക്ക് വിളിച്ച് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് സമരക്കാർ പറയുന്നു. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ ചോദിച്ചത് 45 ദിവസത്തെ സമയമാണ്. എന്നാൽ ഈ കാലയളവിനു ശേഷവും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് 51 ദിവസങ്ങൾക്ക് ശേഷം വീണ്ടും ചർച്ച നടത്തി. ഇതിൽ ചില ആവശ്യങ്ങൾ മാത്രമാണ് അംഗീകരിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യമായ അദ്ധ്യാപക–വിദ്യാർത്ഥി അനുപാതം 1:25 ആയി പുന:ർനിശ്ചയിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വരും വർഷങ്ങളിലും എൽപിഎസ്ടി നിയമനത്തിന് പുതിയ ഒഴിവുകൾ സൃഷ്ടിക്കപ്പെടില്ല എന്നാണ് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

“മുട്ടിലിഴഞ്ഞും, ശയനപ്രദക്ഷിണം നടത്തിയും, പുല്ലുതിന്നും, മണ്ണുതിന്നും, സെക്രട്ടറിയേറ്റ് വളഞ്ഞും, നിരാഹാര സമരം നടത്തിയും, പ്രതീകാത്മകമായി ശവമായി കിടന്നും ഞങ്ങൾ പ്രതിഷേധിച്ചു. എന്നിട്ടും ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ സാമ്പത്തിക ബാധ്യതയുടെ പേരിൽ അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, മാനേജ്മെന്റ് തലത്തിലുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ നടക്കുന്നതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും സർക്കാരിനുമെതിരെ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ഇനി മൗനമില്ല. ഇനി പിന്നോട്ടില്ല. അവകാശത്തിനായി പോരാട്ടം ശക്തമാക്കുന്നു!”- സമരക്കാർ വാർത്താക്കുറിപ്പിൽ പറയുന്നു.

Share post:

Popular

More like this
Related

മുംബൈക്ക് ശേഷം ബംഗളൂരുവിലും പ്രതിഷേധമുയർത്തി സിജെപി;ധ്രുവ് റാഠിയുടെ സാന്നിദ്ധ്യം ഫ്രീഡം പാര്‍ക്കിലെ പ്രധാന ആകർഷണം

ബംഗളൂരു : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

പ്രതിഷേധം കനത്തു; നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ്...

ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷ്, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് മ്യൂസിയം പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍...