Tuesday, October 6, 2026

വെള്ള, നീല കാര്‍ഡുകൾക്കുള്ള അരിവിഹിതം 5 കിലോയായി  വര്‍ദ്ധിപ്പിച്ചേക്കും

Date:

തിരുവനന്തപുരം : വെള്ള, നീല റേഷന്‍കാര്‍ഡുകള്‍ക്കുള്ള അരി വിഹിതം 5 കിലോയായി വര്‍ദ്ധിപ്പിക്കാൻ സർക്കാർ.   നിലവിലെ കുറഞ്ഞവിഹിതം കാരണം ഈ വിഭാഗത്തിലെ പലരും റേഷന്‍ വാങ്ങാത്ത സ്ഥിതിയുണ്ടെന്നും കൂടുതല്‍ അരി ലഭിച്ചാല്‍ ഇവരും റേഷന്‍ കടകളിലെത്തുമെന്നും അരിവില നിയന്ത്രിക്കാന്‍ ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

ചില്ലറ റേഷന്‍കടകളുടെ മിനിമം പ്രതിമാസ വില്പന 45 ക്വിന്റലില്‍ നിന്ന് 35 ആക്കണമെന്ന് റേഷന്‍വ്യാപാരികള്‍ ആവശ്യപ്പെടുന്നുണ്ട്. മുന്‍ഗണനേതര കാര്‍ഡിനുള്ള വിഹിതം വര്‍ദ്ധിപ്പിക്കുന്നതോടെ കമ്മിഷന്‍ കുറയുന്ന പ്രശ്നം പരിഹരിക്കാനാവും. റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭക്ഷ്യഭദ്രത നിയമത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയില്‍ നിലവില്‍വന്ന കേരള ലക്ഷ്യാധിഷ്ഠിത പൊതുവിതരണ ആക്ടിലെ (കെ.ടി.പി.ഡി.എസ്) ചട്ടത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ പരിഗണനയിലുണ്ട്. അനന്തരാവകാശി നിയമനം, സെയില്‍സ്മാന്‍മാര്‍ക്ക് ലൈസന്‍സ് കൈമാറല്‍ ഉള്‍പ്പെടെയുള്ള റേഷന്‍ വ്യാപാരികളെ ബാധിക്കുന്ന വിഷയങ്ങളിലാണു ഭേദഗതി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് റേഷന്‍ വിതരണവും റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമമാണിത്.

ചില്ലറ റേഷന്‍വ്യാപാരികളുടെ വേതനവര്‍ദ്ധന പാക്കേജ് സംബന്ധിച്ച ഫയല്‍ എത്രയും വേഗം സര്‍ക്കാരിന്റെ പരിഗണനയ്ക്കു വിടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. സ്മാര്‍ട്ട് പി ഡി എസ് പൂര്‍ണ്ണമായി നടപ്പില്‍ വരുമ്പോള്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിതരണം നടത്തുന്ന സമയത്തുതന്നെ റേഷന്‍ വ്യാപാരി അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതാണെന്നു കേന്ദ്രസര്‍ക്കാരിൻ്റെ ഉറപ്പ് നിലവിലുണ്ട്.

റേഷന്‍ വ്യാപാരി ക്ഷേമനിധി കാലോചിതമായി പരിഷ്‌കരിക്കല്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള ക്ഷേമനിധി കുടിശിക വിതരണം ചെയ്യാനുള്ള 1.70 കോടി രൂപ നല്‍കാനുള്ള തീരുമാനം നിലവിലുണ്ട്.

കൊല്ലം ജില്ലയിലെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിശോധിക്കും. കെ സ്റ്റോറിൻ്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ പരിഗണിക്കും. ഗ്രാമീണ ബാങ്ക് സേവനങ്ങള്‍ കൂടി റേഷന്‍കടകളില്‍ ഏര്‍പ്പെടുത്തുന്നതിൻ്റെ സാദ്ധ്യത പരിഗണനയിലുണ്ട്. ഇതുവഴി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍, മറ്റു സര്‍ക്കാര്‍  പെന്‍ഷനുകള്‍ എന്നിവ അക്കൗണ്ടിലൂടെ കൈപ്പറ്റുന്നവര്‍ക്ക് റേഷന്‍ കടയില്‍ വന്ന് സ്വന്തം അക്കൗണ്ടില്‍ നിന്ന് തുക പിന്‍വലിക്കാന്‍ അവസരമൊരുക്കാനാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Share post:

Popular

More like this
Related

മുഖ്യമന്ത്രി വി ഡി സതീശനെതിരെ വീണ്ടും അടൂര്‍ പ്രകാശ് ; മുഖ്യമന്ത്രി ശൈലി മാറ്റണം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...

തലസ്ഥാന നഗരിയിലെ വമ്പൻ ഹോട്ടലിൽ മൂട്ട കടിയേറ്റ്  ഉറങ്ങാൻ പറ്റിയില്ല ; 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ഹോട്ടല്‍മുറിയില്‍ മൂട്ടയുടെ കടിയേറ്റ് ഉറക്കം നഷ്ടമായ ആൾക്ക് 30,000 രൂപ...

മീറ്റർ റീഡർമാർ സമരം തുടരും ; കെഎസ്ഇബിയിൽ പ്രതിസന്ധിയും; അധിക ജോലിക്കുളള വേതനം പ്രധാന തർക്കവിഷയം

തിരുവനന്തപുരം : കെഎസ്ഇബിയിൽ പ്രതിസന്ധി സൃഷ്ടിച്ച്  അനിശ്ചിതകാല സമരം തുടർന്ന് കേരള...

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ് ; നാല് ദിവസത്തിനകം മറുപടി നല്‍കണം

തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍...