Tuesday, October 13, 2026

സെപ്റ്റംബർ മുതൽ ഒരു കുപ്പി മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ് ; ഒഴിഞ്ഞ കുപ്പി തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ തിരിച്ചു നൽകും ; പ്രഖ്യാപനവുമായി എക്സൈസ് വകുപ്പ് മന്ത്രി

Date:

തിരുവനന്തപുരം : പ്ലാസ്റ്റിക് മദ്യക്കുപ്പികൾ വലിച്ചെറിയുന്നതു തടയാൻ റീസൈക്കിൾ പദ്ധതിയുമായി കേരളം. സെപ്റ്റംബർ മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. മദ്യം വാങ്ങുമ്പോൾ ഡെപ്പോസിറ്റ് തുക 20 രൂപ പിടിക്കും. ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ ഔട്ട്ലെറ്റിൽ നൽകിയാൽ 20 രൂപ തിരിച്ചും നൽകും. ഡെപ്പോസിറ്റ് ഈടാക്കുന്നത് സെപ്റ്റംബർ മുതലെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

വാങ്ങിയ ഔട്ട്ലെറ്റുകളിൽ തിരികെ നൽകിയാൽ മാത്രമാണ് ആദ്യഘട്ടത്തിൽ പണം തിരികെ ലഭിക്കുക. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുന്നത് എല്ലാ കുപ്പികൾക്കും ബാധകം. ക്യു ആർ കോഡ് പരിശോധിച്ചു കുപ്പികൾ തിരിച്ചെടുക്കും.

ബെവ്‌കോ 70 കോടി മദ്യക്കുപ്പിയാണ് ഒരു വർഷം വിറ്റഴിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രീമിയം കാറ്റഗറി(800 രൂപയ്ക്ക്) മുകളിലുള്ള ബോട്ടിലുകൾ ഗ്ലാസ് ബോട്ടിൽ ആക്കി മാറ്റും. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള നടപടി ഉണ്ടാകും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒരു സൂപ്പർ പ്രീമിയം കൗണ്ടർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ പ്രീമിയം കൗണ്ടറിൽ 900 രൂപയ്ക്ക് മുകളിലുള്ള മദ്യം മാത്രമായിരിക്കും ലഭ്യമാക്കുക. മദ്യം ഓൺലൈൻ ഡെലിവറി ചെയ്യുന്നത്തും ആലോചനയിലാണ്. നിലവിൽ കേരളം ആ നിലയിലേക്ക് പാകപ്പെട്ടിട്ടില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നെടുമ്പാശ്ശേരി അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്‌സൈസ് ; പ്രതിയെ ജുവനൈല്‍ ഹോമിൽ വിടാനുള്ള പോലീസ് നീക്കത്തിൽ പ്രതിഷേധം

കൊച്ചി : നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ...

സ്വകാര്യ സർവ്വകലാശാല ബിൽ തിരിച്ചുവിളിക്കാൻ നിയമസഭ, പ്രമേയം പാസായി; വിദേശ സർവ്വകലാശാലകളെയും സ്വാഗതം ചെയ്യും

തിരുവനന്തപുരം : കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് മാർച്ച് മാസത്തിൽ നിയമസഭ പാസാക്കി...

ഓം പ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ: രാജേന്ദ്ര ആർലേഖർ ഇനി തമിഴ്നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിൻ്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു. നിലവിൽ...