Tuesday, November 3, 2026

ശബരിമല സ്വര്‍ണ്ണക്കവർച്ച : എസ്ഐടിയ്ക്ക് മുന്നില്‍ മൊഴി നല്‍കി രമേശ് ചെന്നിത്തല; അന്താരാഷ്ട്ര മാഫിയ ബന്ധം ചെന്നിത്തല ആവർത്തിച്ചു

Date:

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) മുന്നില്‍ മൊഴി നല്‍കി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണ്ണപ്പാളികള്‍ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നുമുള്ള ആരോപണം ചെന്നിത്തല എസ്.ഐ.ടിക്ക് നൽകിയ മൊഴിയിലും ആവർത്തിച്ചു എന്നാണറിയുന്നത്.

തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ചാണ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തിയത്. മൊഴി നല്‍കാമെന്ന്  ചെന്നിത്തല നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കിലും അന്വേഷണസംഘത്തിന്റെ അസൗകര്യം മൂലം അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ശബരിമല  സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര പുരാവസ്തുമാഫിയയാണെന്നാണ് ചെന്നിത്തല ആരോപിയ്ക്കുന്നത്. 

പുരാവസ്തുവായ അമൂല്യവസ്തുക്കള്‍ മോഷ്ടിച്ച് കരിഞ്ചന്തയില്‍ വില്‍ക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് ശബരിമല സ്വര്‍ണ്ണക്കവർച്ച സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയതെന്നാണ് ചെന്നിത്തല പറയുന്നത്. ഇയാള്‍ പൊതുജന മധ്യത്തിലെത്തി സംസാരിക്കാന്‍ തയ്യാറല്ല. എന്നാല്‍, കോടതിയിലോ
അന്വേഷണ സംഘത്തിനൊ മുന്നില്‍ മൊഴി നല്‍കാനെത്തിയേക്കുമെന്നും ചെന്നിത്തല അവകാശപ്പെട്ടിരുന്നു.

സംസ്ഥാനത്തെ ചില വ്യവസായികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇത്തരം സംഘങ്ങളുമായി ബന്ധമുണ്ട്. അതേപോലെ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മദ്യനയത്തിൽ തീരുമാനമാകുംവരെ പുതിയ ബാർ ഇല്ലെന്ന് സർക്കാർ; ലൈസൻസുകൾ നിരന്തരം നൽകി എക്‌സൈസ് കമ്മീഷണര്‍, ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രി

കൊച്ചി: മദ്യനയത്തിൽ തീരുമാനമാകുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന സർക്കാർ നിർദ്ദേശം...

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...