Wednesday, September 9, 2026

ശബരിമല പൂജാദ്രവ്യ അഴിമതി: അന്വേഷണം അട്ടിമറിക്കാൻ ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം

Date:

തിരുവനന്തപുരം : ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങിയതിലെ അഴിമതി പുറത്തു കൊണ്ടുവന്ന ദേവസ്വം വിജിലൻസ് എസ്പിയെ മാറ്റാൻ നീക്കം. വിജിലൻസ് റിപ്പോർട്ട് എസ്.പി. വി. സുനിൽകുമാറിനെ മാറ്റാനാണ് നീക്കം. ദേവസ്വംബോർഡിന്റെ ആവശ്യപ്രകാരം ആഭ്യന്തരവകുപ്പാണ് എസ്.പി.യെ നിയമിക്കുന്നത്. എന്നാൽ ദേവന്റെ സ്വത്ത് കൈയിട്ടുവാരിയ ആരെയും സംരക്ഷിക്കില്ലെന്നാണ് ദേവസ്വം മന്ത്രി . മുരളീധരൻ്റെ പ്രതികരണം.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോർട്ടും സുനിൽകുമാറിേന്റതായിരുന്നു. ഇതിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി പ്രത്യേകസംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് വിജിലൻസിന്റെ പുതിയ റിപ്പോർട്ടും കോടതിയിലെത്തിയത്. റിപ്പോർട്ട് പരിശോധിച്ച ഹൈക്കോടതി പൂജാസാധനങ്ങളുമായി ബന്ധപ്പെട്ട് 10 വർഷത്തെ വിവരങ്ങളും ശബരിമലയിൽ പല തസ്തികകളിലായി ഒരേ ആൾക്കാർ തുടരുന്നുണ്ടെങ്കിൽ അതിന്റെ കണക്കെടുക്കാനും നിർദ്ദേശിച്ചിരുന്നു. ആടിയ ശിഷ്ടം നെയ്യ് വിതരണ തട്ടിപ്പ്, തീർഥാടനകാലത്ത് എത്തുന്ന താത്കാലിക ജീവനക്കാരുടെ പണാപഹരണം തുടങ്ങി പല അഴിമതികളും കണ്ടെത്തിയത് ദേവസ്വം വിജിലൻസാണ്.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...