Thursday, September 10, 2026

കൂടി, കൂടി! പെട്രോൾ, ഡീസൽ വില രണ്ട് ആഴ്ചയ്ക്കിടെ നാലാമതും വർദ്ധിപ്പിച്ചു

Date:

ന്യൂഡൽഹി : രാജ്യത്ത്  പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസൽ ലിറ്ററിന് 2.71 രൂപയുമാണ് പുതുതായി വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് ഉണ്ടാകുന്ന നാലാമത്തെ വലിയ ഇന്ധനവില വർദ്ധനവാണിത്.

പുതിയ വിലവർദ്ധനവ് അനുസരിച്ച്  രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്ന് റെക്കോർഡ് നിരക്കായ 102.12 രൂപയിലെത്തി. ഇതോടൊപ്പം ഡീസൽ നിരക്കുകൾ ലിറ്ററിന് 95.20 രൂപയായും ഉയർന്നു. കേരളത്തിലാകട്ടെ,  തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസൽ വില ലിറ്ററിന് 104.41 രൂപയായും വർദ്ധിച്ചു.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിട്ടും ആഭ്യന്തര വിപണിയിൽ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തിയതിനെത്തുടർന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഉണ്ടായ വൻ സാമ്പത്തിക നഷ്ടം നികത്തുന്നതിനായാണ് ഇപ്പോൾ ഇന്ധനവില തുടർച്ചയായി പുതുക്കി നിശ്ചയിക്കുന്നത്.
അമേരിക്കയും ഇറാനും തമ്മിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അതീവ ഗുരുതരമായ സൈനിക സംഘർഷങ്ങളും ഇതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതുമാണ് ഈ പെട്ടെന്നുള്ള വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Share post:

Popular

More like this
Related

ഇങ്ങനേയും ഒരു അദ്ധ്യാപികയോ?! ; തലകറങ്ങി വീണ വിദ്യാര്‍ത്ഥിയെ ടീച്ചർ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്തെന്ന് പരാതി

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ ആറാം ക്ലാന് വിദ്യാർത്ഥിനിയോട്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ, ജനങ്ങൾ സഹകരിക്കണം: കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി...

പിണറായി വിജയനെതിരെയുള്ള ഇഡി അഴിമതിക്കഥ പൊള്ളയായ തിരക്കഥ; വിമർശനവുമായി ജോൺ ബ്രിട്ടാസ് എം പി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡി ആരോപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ....

ഇഡിയുടെ കത്തിൽ  നിയമപരമായി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി; യുഡിഎഫ് നേതാക്കൾ സംഭാവന വാങ്ങിയതും എക്‌സാലോജിക് കേസും വ്യത്യസ്തമാണെന്നും പ്രതികരണം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ്...