Monday, September 21, 2026

കോഴിക്കോട് നിന്നും വീണ്ടും പറക്കാനൊരുങ്ങി സൗദിയ എയർലൈൻസ് ; സർവ്വീസ് പുനരാരംഭിക്കുന്നത് ഒമ്പത് വർഷത്തിന് ശേഷം

Date:

[പ്രതീകാത്മക ചിത്രം/ x]

റിയാദ് : സൗദിയ എയർലൈൻസ് കോഴിക്കോട് നിന്നും സൗദി അറേബ്യയിലേക്ക് വീണ്ടും പറക്കും. ഡിസംബർ ആദ്യ ആഴ്ച മുതൽ റിയാദിലേക്ക് സർവീസുകൾ തുടങ്ങാനാണ് ധാരണയായത്. 2015 ലാണ് കോഴിക്കോട് നിന്നുമുള്ള സർവീസ് സൗദിയ എയർലൈൻസ് അവസാനിപ്പിച്ചത്.

20 ബിസിനസ് ക്ലാസ് സീറ്റുകളും, 160 ഇക്കണോമി സീറ്റുകളുമുള്ള വിമാനമായിരിക്കും സർവ്വീസിന് ഉപയോഗിക്കുക. ബെംഗളൂരു, ചെന്നൈ,മുംബൈ,ഡൽഹി, ഹൈദരാബാദ്, ലക്നൗ, തിരുവന്തപുരം, കൊച്ചി എന്നീ സെക്ടറുകളിലേക്ക് സൗദിയ നിലവിൽ സർവ്വീസ് നടത്തുന്നുണ്ട്.

(Saudi Airlines/X)

കോഴിക്കോട് വിമാനത്താവള ഉപദേശകസമതി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ നേതൃത്വത്തിൽ കരിപ്പൂരിൽ സൗദിയ വിമാനകമ്പനിയുടെ ഉന്നത സംഘവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പുതിയ തീരുമാനം ഉണ്ടായത്. സൗദിയ എയറിന്‍റെ റീജനൽ ഓപ്പറേഷൻസ് മാനേജർ ആദിൽ മാജിദ് അൽ ഇനാദ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ റൺവേ നവീകരണ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി 2015-ൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെയാണ് സൗദിയ എയർലൈൻസിന് സർവ്വീസ് അവസാനിപ്പിക്കേണ്ടി വന്നത്. പിന്നീട് 2020 ൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതോടെ കരിപ്പൂർ വിമാനത്താവളത്തിൻ്റെ ഭാവിക്ക് കൂടി അത് ദോഷകരമായി ബാധിച്ചു. വലിയ വിമാനങ്ങൾ ഇവിടേക്ക് വരുന്നതിന് വിലക്ക് ഏതാണ്ട് പൂർണ്ണമായി തുടർന്നു. ഇനി സൗദിയ എയർലൈൻസിന്‍റെ വലിയ വിമാനങ്ങൾ ഇവിടെ ലാൻഡ് ചെയ്യുന്നതോടെ എമിറേറ്റ്സ്, ഒമാൻ വിമാനങ്ങളും താമസിയാതെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തി നോക്കുമെന്നും അങ്ങനെ കരിപ്പൂരിൻ്റെ ശനിദശ മാറുമെന്നുള്ള പ്രതീക്ഷകൾക്ക് കൂടിയാണ് ചിറക് മുളക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജീവനക്കാരുടെ പണിമുടക്ക്: 5 ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും

കൊച്ചി: ബാങ്ക് ജീവനക്കാർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിനെത്തുടർന്ന് തുടർച്ചയായി അഞ്ച്...

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...