Sunday, August 2, 2026

കടുത്ത സാമ്പത്തിക പ്രതിസന്ധി; കേന്ദ്ര മന്ത്രിമാർക്ക് സുപ്രധാന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

Date:

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര മന്ത്രിമാർക്ക് മൂന്ന് നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്  നിർദ്ദേശം മുന്നോട്ടുവെച്ചത്.

പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി. ഇതുനേരിടുന്നതിനായി ഭരണപരമായ കാര്യങ്ങളിൽ വേഗതയും സുതാര്യതയും ഉറപ്പാക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ ആദ്യ നിർദ്ദേശം.

സർക്കാർ ഫയലുകൾ ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും ചുവപ്പുനാടകൾ ഇല്ലാതെ നടപടികൾ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ മന്ത്രിമാർ മുൻഗണന നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

യുദ്ധം കാരണം ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ നേരിടാൻ സാധ്യതയുള്ളതിനാൽ ബദൽ ഊർജ മാർഗ്ഗങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രി നിർദേശിച്ചു. ക്രൂഡ് ഓയിൽ, എൽപിജി എന്നിവയുടെ ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ ബയോഗ്യാസ്, സൗരോർജം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നിലവിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് നാല് രൂപയോളം വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ അനാവശ്യമായ ഇന്ധന ഉപഭോഗം കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കണമെന്നും ഇതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. 

പശ്ചിമേഷ്യൻ പ്രതിസന്ധി നിരീക്ഷിക്കുന്നതിനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമല സീതാരാമൻ, ഹർദീപ് സിങ് പുരി എന്നിവരടങ്ങുന്ന ഒരു ഉന്നതതല മന്ത്രിതല സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ ആവശ്യത്തിന് ക്രൂഡ് ഓയിൽ, എനർജി, എൽപിജി ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ട്.

Share post:

Popular

More like this
Related

അതിശക്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ : വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ...

മഴപ്പെയ്ത്ത് : മൂവാറ്റുപുഴ, തൊടുപുഴയാറുകളുടെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം ; ജലനിരപ്പ് അപകടനിലയിൽ

കോട്ടയം : ശനിയാഴ്ച പെയ്തിറങ്ങിയ കനത്ത മഴയിൽ മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ്...

പെരും മഴയിൽ നാശനഷ്ടങ്ങളേറെ ; ഞായറാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്, മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :സംസ്ഥാനത്ത്  ഞായറാഴ്ചയും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....