Friday, July 3, 2026

രഹസ്യ ചർച്ചകൾക്കുള്ള ഔദ്യേഗിക പ്ലാറ്റ്‍ഫോമിലൂടെ ലൈംഗിക സംഭാഷണം; 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്

Date:

Tulsi Gabbard (Image Courtesy : X)

വാഷിങ്ടൺ : സർക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്ഫോമിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളിൽ ഏർപ്പെട്ടതിന് 100 രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് യുഎസ്. ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി തുൾസി ഗബ്ബാർഡാണ് ഇക്കാര്യം അറിയിച്ചത്. 15 ഏജൻസികളിലെ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികളും റദ്ദാക്കി. ദേശീയ സുരക്ഷാ ഏജൻസി (എൻ‌എസ്‌എ) കൈകാര്യം ചെയ്യുന്ന ചാറ്റ് പ്ലാറ്റ്‌ഫോം രഹസ്യ ചർച്ചകൾക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇതേ പ്ലാറ്റ്‌ഫോം ചില ഉദ്യോഗസ്ഥർ ലിംഗ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന ചർച്ചകൾക്ക് ഉപയോഗിച്ചതാണ് വിവാദമായത്.

ഇത്തരം ചർച്ചകളുടെ വിശദാംശങ്ങൾ ‘സിറ്റി ജേണലിലൂടെ ക്രിസ്റ്റഫർ റൂഫോയാണ് ആദ്യമായി പുറത്തുകൊണ്ടുവരുന്നത്. തുടർന്ന്, ചർച്ചയിൽ ഉൾപ്പെട്ട എല്ലാവരെയും പുറത്താക്കാൻ തുളസി ഗബ്ബാർഡ് നിർദേശിക്കുകയായിരുന്നു. ഇത് വിശ്വാസത്തിന്റെയും ഉദ്യോഗസ്ഥ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഗബ്ബാർഡ് പറഞ്ഞു. ഈ സ്ഥാപനത്തോടുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെങ്കിൽ ജീർണതയും അഴിമതിയും വേരോടെ പിഴുതെറിയുകയും ആയുധവൽക്കരണവും രാഷ്ട്രീയവൽക്കരണവും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഗബ്ബാർഡ് പറഞ്ഞു.

18 യുഎസ് രഹാസ്യാന്വേഷണ ഏജൻസികളുടെ മേധാവിയാണ് തുളസി ഗബ്ബാർഡ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഉപദേശം നൽകുന്നതും തുൾസി ഗബ്ബാർഡാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘മദ്യനികുതിയിൽ മുഖ്യമന്ത്രിക്ക് അനാവശ്യ ധൃതിയും വാശിയും; ഉദ്ദേശം മദ്യ കമ്പനികളെ സഹായിക്കൽ’: പിണറായി വിജയൻ

തിരുവനന്തപുരം : നിയമസഭാസമ്മേളനത്തിൽ ‌തിടുക്കപ്പെട്ടാണ് മദ്യനികുതിയുടെ ധനബിൽ തിരുകി കയറ്റിയെന്ന് പ്രതിപക്ഷനേതാവ്...

പരീക്ഷ അപ്പാടെ ‘വെള്ളത്തിലാക്കി’ ബീഹാർ! ; 167 സ്‌കൂളുകളിലെ 9, 10, 12 ക്ലാസുകളിലെ ചോദ്യപേപ്പറുകൾ വെള്ളത്തിലൊഴുകി

പട്ന : ബിഹാറിൽ ചോദ്യപേപ്പറും ഉത്തരക്കടലാസുമെല്ലാം മഴവെള്ളത്തിൽ ഒഴുകിനടക്കുന്ന കാഴ്ച അത്ഭുതമായി....

ഡൽഹിയെ കുളിരണിയിച്ച് കനത്ത മഴ; റെഡ് അലർട്ട്!

ന്യൂഡൽഹി : കനത്ത ചൂടിനെ കുളിരണിയിച്ച് ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയുടെ...