Monday, October 12, 2026

‘വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ട, ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതി’ – ഹൈക്കോടതി

Date:

കൊച്ചി : വിദ്യാർത്ഥി രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതില്ലെന്നും ക്യാമ്പസിനുള്ളിലെ രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ മതിയെന്നും കേരളാ ഹൈക്കോടതി. മതത്തിന്റെ പേരിൽ കുറ്റകൃത്യങ്ങളുണ്ടായാൽ മതം നിരോധിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജനാധിപത്യപരമായ രീതിയിൽ ക്യാമ്പസിനുള്ളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്താം. ക്യാമ്പസിനുള്ളിലെ അക്രമണങ്ങൾ തടയാനുള്ള നടപടികൾ എടുക്കുന്നതിന് പകരം രാഷ്ട്രീയം തന്നെ നിരോധിക്കുക എന്ന നിലപാടിലേക്ക് പോകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 23ന് ഹൈക്കോടതി വീണ്ടും ഇതുസംബന്ധിച്ച ഹർജി പരിഗണിക്കും, അതിനു ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്ന് പ്രമേയം ; എല്‍ഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് നിയമസഭയില്‍ പ്രമേയം...