Tuesday, August 11, 2026

നീറ്റ് പിജി പരീക്ഷ രണ്ട് ഷിഫ്റ്റിൽ നടത്തുന്നത് തടഞ്ഞ് സുപ്രീംകോടതി ; ‘വിദ്യാര്‍ത്ഥികളെ ഒരേ നിലയിലല്ല പരിഗണിക്കുന്നത് ‘

Date:

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ രണ്ടുഷിഫ്റ്റായി നടത്തുന്നത്‌ തടഞ്ഞ് സുപ്രീംകോടതി. വിദ്യാർത്ഥികൾക്ക് തുല്യാവസരം ലഭിക്കണമെന്ന് ­ചൂണ്ടിക്കാട്ടിയ കോടതി മുൻനിശ്ചയിച്ചപോലെ ജൂൺ 15-ന് ഒറ്റഷിഫ്റ്റിൽ പരീക്ഷ നടത്താൻ തയ്യാറെടുക്കണമെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനോട് (എൻബിഇഎംഎസ്) നിർദ്ദേശിച്ചു.

ഒറ്റ ഷിഫ്റ്റ് കാലതാമസം വരുത്തുന്നുണ്ടെങ്കിൽ പരീക്ഷാ തീയതി നീട്ടാൻ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി, എന്നുകരുതി പരീക്ഷ നടത്താൻ ശ്രമിക്കാതിരിക്കരുതെന്നും കൂട്ടിച്ചേർത്തു. ജസ്റ്റിസുമാരായ വിക്രംനാഥ്, സഞ്ജയ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രണ്ട് ഷിഫ്റ്റായി പരീക്ഷ നടത്തുന്നതിനെതിരായ ഹർജികൾ അടിയന്തരമായി പരിഗണിച്ചാണ് കോടതിയുടെ നിർണായക ഇടപെടൽ. ഹർജി ജൂലായ് 14-ന് വീണ്ടും പരിഗണിക്കും.

കോടതി നിരീക്ഷണം ഇങ്ങനെ

രണ്ടു ഷിഫ്റ്റായി പരീക്ഷ നടത്തുമ്പോള്‍ വിദ്യാര്‍ത്ഥികളെ ഒരേ നിലയിലല്ല പരിഗണിക്കുന്നത്. രണ്ട് ചോദ്യപേപ്പറുകള്‍ക്ക് ഒരിക്കലും ഒരേ പേലെയാകാന്‍ സാധിക്കില്ല. ചോദ്യങ്ങള്‍ ലളിതമാകുന്നതും കടുപ്പമാകുന്നതും വ്യത്യസ്തമായിട്ടായിരിക്കും. രണ്ടുചോദ്യപേപ്പറിന്റെയും മാര്‍ക്ക് ഏകീകരിക്കല്‍ (നോര്‍മലൈസേഷന്‍) നടത്താവുന്നതാണെങ്കിലും അത് അപൂര്‍വ്വമായെ പാടുള്ളു. എല്ലാ വര്‍ഷത്തെ പരീക്ഷകളിലും പാടില്ല നടപടികളില്‍ സുതാര്യത ഉറപ്പാക്കണം ക്രമീകരണങ്ങള്‍ക്കായി ഇനിയും രണ്ടാഴ്ച്ച സമയമുണ്ട്. അതുസാധിക്കില്ലെന്ന് മനസ്സിലുറപ്പിക്കാതെ ശ്രമം നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കാൻസർ പരിചരണത്തിന് ആയുർവ്വേദ രസായന ചികിത്സയുടെ സാദ്ധ്യത തേടണം: കെ മുരളീധരൻ

തിരുവനന്തപുരം : കാൻസർ ചികിത്സയിൽ ' രസായന ചികിത്സയുടെ സാദ്ധ്യത തേടണമെന്ന്...

കർക്കടക വാവ് : കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് 13 ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക്

കൊച്ചി : കർക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തെ 13 പ്രത്യേക ബലിതർപ്പണ...

ചർച്ച വിജയം കണ്ടു; എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ സമരം പിൻവലിച്ചു

തിരുവനന്തപുരം : എൽപിഎസ്ടി ഉദ്യോത്ഥികൾ കഴിഞ്ഞ 37 ദിവസമായിവിവിധ ആവശ്യങ്ങളുന്നയിച്ച്  സെക്രട്ടറിയേറ്റിന്...