Monday, October 12, 2026

ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ള തന്നെ; ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് മുന്നിലും പിന്നിലും മഞ്ഞ

Date:

തിരുവനന്തപുരം: ടൂറിസ്റ്റ് ബസ്സുകൾക്ക് നിലവിലുള്ള വെള്ള നിറം ഒഴിവാക്കേണ്ടെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ (എസ്.ടി.എ.) തീരുമാനം.

എന്നാൽ, ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറത്തിൽ മാറ്റം വരുത്തും. ഡ്രൈവിങ് സ്കൂൾ വാഹനങ്ങളുടെ നിറം മുന്നിലും പിന്നിലും മഞ്ഞയാക്കും. ഒക്ടോബർ ഒന്നുമുതലാണ് മാറ്റം. ഇത് ഇരുചക്ര വാഹനങ്ങൾക്ക് ബാധകമല്ല. ഡ്രൈവിങ് പരിശീലന വാഹനങ്ങൾക്ക് ഇപ്പോൾ ഏകീകൃത നിറമില്ലാത്തതിനെ തുടർന്നാണ് പുതിയ മാറ്റം.

അതേസമയം, ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും സർവ്വീസ് നടത്താൻ അനുമതി നൽകി. ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ഏറെയായി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലുണ്ടായിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related